ഇന്നത്തെ ലോകം എന്ന് പറയുന്നത് മാറ്റങ്ങളുടെ ലോകമാണ്. ഇത്തരത്തിലുള്ള മാറ്റങ്ങൾ നമ്മുടെ ആഹാരത്തിലും വന്നു കഴിഞ്ഞു. അതിനാൽ തന്നെ ഇന്നത്തെ കാലത്ത് ഏറ്റവും അധികം ആളുകൾ അനുഭവിക്കുന്നത് ജീവിതശൈലി രോഗങ്ങളാണ്. കൊളസ്ട്രോൾ ഷുഗർ ബ്ലഡ് പ്രഷർ പിസിഒഡി തൈറോയ്ഡ് എന്നിങ്ങനെ നീണ്ട നിരതന്നെയാണ് ഇവയ്ക്കുള്ളത്. പണ്ടുകാലം മുതലേ ഇത്തരം രോഗങ്ങൾ ഉണ്ടായിരുന്നെങ്കിലും വളരെ കുറവ് പേർക്ക് മാത്രമാണ് ഉണ്ടായിരുന്നത്.
അതുപോലെ തന്നെ പ്രായാധിക്യത്തിലാണ് ഇത്തരത്തിൽ രോഗങ്ങൾ കണ്ടു വരാറുള്ളതും. എന്നാൽ ജീവിതശൈലി മാറിയതിന് ഫലമായി ഇന്ന് ചെറുപ്പക്കാരിലും കുട്ടികളിലും പോലെ ഇത്തരത്തിലുള്ള രോഗങ്ങൾ കാണുന്നു. ഇത്തരത്തിലുള്ള രോഗങ്ങളെ മറികടക്കുന്നതിന് വേണ്ടി ഇന്നത്തെ സമൂഹം ശീലമാക്കിയിരിക്കുന്ന ഒന്നാണ് ഓട്സ്. പണ്ടുകാലത്ത് ഇതിന്റെ ഉപയോഗം വളരെ കുറവായിരുന്നു. പണ്ട്കാലത്തുള്ള ആളുകൾ ഭക്ഷണം കഴിക്കുന്നതോടൊപ്പം തന്നെ കായിക അധ്വാനം ഉള്ള ജോലികളിലാണ് ഏർപ്പെട്ടിരുന്നത്.
അതിനാൽ തന്നെ അവർക്ക് അതിലൂടെ തന്നെ ആരോഗ്യം ലഭിക്കുന്നു. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഉള്ളവർ കായികവാനമുള്ള ജോലികൾ ചെയ്യാതിരിക്കുകയും ധാരാളമായി ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും എല്ലാം കഴിക്കുന്നതിന് ഫലമായി ഉടലെടുക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഓട്സ് കഴിക്കുന്നു. ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും.
മിനറൽസുകളും ഫൈബറുകളും അടങ്ങിയിട്ടുള്ള ഒന്നാണ് ഓട്സ്. ഇത് കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ കൊഴുപ്പുകളും ഷുഗറുകളും പെട്ടെന്ന് തന്നെ അലിഞ്ഞു പോകുന്നു. അതിനാൽ ഇതിന്‍റെ ഉപയോഗം നമ്മുടെ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. കൊഴുപ്പുകളും ഷുഗറുകളും അലിഞ്ഞുപോകുന്നു എന്നുള്ളതിനാൽ തന്നെ ഓട്സ് ഉപയോഗം നമ്മുടെ ശരീര ഭാരം കുറയ്ക്കാൻ അനുയോജ്യമാണ്. ഇത്തരത്തിൽ പല നേട്ടങ്ങൾ ലഭിക്കുന്നതിന് ഓട്സ് പലവിധത്തിലാണ് കഴിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.