ശാരീരിക വേദനകൾ മൂലം നാം ഓരോരുത്തരും വളരെയധികം ബുദ്ധിമുട്ടുകയാണ്. ശാരീരിക വേദനയിൽ തന്നെ നമ്മെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്ന ഒരു വേദനയാണ് സന്ധി വേദനകൾ. നമ്മുടെ രണ്ടു ജോയിന്റുകൾ തമ്മിൽ കൂട്ടിമുട്ടുന്ന ഭാഗത്തുണ്ടാകുന്ന വേദനകളാണ് ഇവ. ഇത് പ്രധാനമായും .മുട്ട് നടുവിൽ കയ്യിലെ ജോയിന്റിൽ എന്നിങ്ങനെയാണ് കാണാൻ സാധിക്കുന്നത്.
ഇത്തരത്തിലുള്ള വേദനകളെ എല്ല് തേയ്മാനം എന്നാണ് പറയുന്നത്. നമ്മുടെ രണ്ടു ജോയിന്റുകളെയും തമ്മിൽ കൂട്ടി ബന്ധിപ്പിക്കുന്ന ആ ഭാഗത്തുണ്ടാകുന്ന തേയ്മാനങ്ങൾ ആണ് ഇത്. ഇത്തരത്തിൽ ആ ഭാഗം തേഞ്ഞു പോകുകയും പിന്നീട് എല്ലുകൾ തമ്മിൽ കൂട്ടി ഉരസുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിൽ അസഹ്യമായ വേദനകൾ ഉണ്ടാകുന്നത്. ഇതുവഴി പല തരത്തിലുള്ളകാര്യങ്ങളും നമുക്ക് ചെയ്യുവാൻ സാധിക്കാതെ വരുന്നു. ഇത്തരത്തിലുള്ള എല്ലുതേയ്മാനങ്ങൾ ഏറ്റവുമധികം കാണുന്നത് മുട്ടിലും നടുവിലും ആണ്.
അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഈ രണ്ടു ഭാഗമാണ് നമ്മുടെ ശരീരത്തെ താങ്ങി നിർത്തുന്നത് എന്നുള്ളതിനാലാണ്. ഇത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തന്നെ കാണാമെങ്കിലും സ്ത്രീകളാണ് കൂടുതലായും കാണുന്നത്. സ്ത്രീകളുടെ ആർത്തവവിരാമത്തിനു ശേഷം അവരുടെ കവചം ആയിട്ടുള്ള ഈസ്ട്രജൻ എന്ന ഹോർമോൺ കുറയുന്നതിന്റെ ഫലമായി ഇത്തരം ഒരു രോഗം ഉടലെടുക്കുന്നു.
പുരുഷന്മാരിൽ ഇത് പ്രധാനമായും ഏതെങ്കിലും ഇഞ്ചുറി ഉണ്ടായതിന്റെ ഭാഗമായോ ആക്സിഡന്റുകൾ ഉണ്ടായതിന്റെ ഭാഗമായോ ആണ്. ഇത്തരത്തിൽ ഉണ്ടാകുമ്പോൾ അസഹ്യമായ വേദനയോടൊപ്പം തന്നെ പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഇത് കാണിക്കാനുള്ളത്. രാവിലെ എണീക്കുമ്പോൾ ഉള്ള കാൽമുട്ടിലെ വേദനകൾ നടക്കുമ്പോഴുള്ള ബുദ്ധിമുട്ട് മടക്കി വെച്ചിരിക്കുന്ന കാല് നിവർത്തുമ്പോൾ ഉള്ള വേദന സ്റ്റെപ്പുകൾ കയറുമ്പോൾ ഉള്ള വേദനയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.