നമ്മുടെ ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഈന്തപ്പഴം എന്ന കാര്യം പലർക്കും അറിയില്ല. എങ്കിലും ഈന്തപ്പഴം കഴിക്കാൻ എല്ലാവർക്കും വലിയ ഇഷ്ടമാണ്. ഈന്തപ്പഴും എന്തുകൊണ്ടാണ് ഇത്രയേറെ വിലപ്പെട്ടത് ആയത് എന്ന് നമുക്ക് നോക്കാം. ആരോഗ്യ സംരക്ഷണത്തിന് ഈന്തപഴം ഒരു അവിഭാജ്യ ഘടകമാണ്. ഇത് എന്തുകൊണ്ടാണ് നോക്കാം. ലോകം മുഴുവനായി ഏകദേശം 600 ൽ പരം ഈന്തപഴം കാണാൻ കഴിയും ഇതിൽ ധാരാളം മിനറൽസ് നാരുകളും ആന്റി ഓക്സിഡന്റ്സ് കാൽസ്യം പൊട്ടാസിയം.
മഗ്നീഷ്യം കോപ്പർ പ്രോട്ടീൻ അതുപോലെതന്നെ ബി വിറ്റാമിനുകളായ റെയ്‌ബോ ഫ്ലാമിൻ നിയാസിന് അതുപോലെതന്നെ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജം കൊണ്ട് സമ്പുഷ്ടമാണ്. അതുപോലെതന്നെ ഫാറ്റ് കുറഞ്ഞതുമാണ്. നാരുകൾ ധാരാളമുള്ള ഈന്തപ്പഴം മലബന്ധം മാറ്റി യെടുക്കാൻ വളരെയേറെ സഹായിക്കുന്നു. ഇവ രാത്രി വെള്ളത്തിലിട്ട് കുതിർത്തി കഴിച്ചാൽ ഗുണം ഇരട്ടിയാണ് ലഭിക്കുക. നല്ല ശോധനയ്ക്കും ദഹന പ്രക്രിയ സുഗമമാക്കാനും.
ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. മാത്രമല്ല പാലിന്റെ കൂടെ രാത്രി ഭക്ഷണത്തിനുശേഷം ഈത്തപ്പഴം കഴിക്കുന്നത് ദഹന സംബന്ധമായ എല്ലാവിധ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. മല വിസർജനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ. ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ല താണ്. നീ രാവിലെ വെറും വയറ്റിൽ നാലു അഞ്ചു ഈന്തപ്പഴം കഴിക്കുന്നത് ആമാശയത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് നീക്കം ചെയ്യുകയും വയറു വൃത്തിയാക്കുകയും ചെയ്യുന്നു.
ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം. വിളർച്ച തടയാനും ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കാനും ഇരുമ്പ് പ്രധാനമാണ്. ശരീരത്തിലൂട നീളം രക്തത്തിന്റെയും ഓക്സിജന്റെയും നല്ല പ്രവാഹം നമ്മളെ കൂടുതൽ സജീവവും ഊർജസുമാക്കുന്നു. അതിനായി 30 ദിവസം രാവിലെ മൂന്ന് നാല് ഈന്തപ്പഴം കഴിക്കാവുന്നതാണ്. പൊട്ടാസിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഈന്തപ്പഴം. രക്തസമ്മർദ്ദം ഉള്ള രോഗികൾക്ക് ഇത് വളരെയേറെ ഗുണം ചെയ്യുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena