എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് മീൻ മുറിച്ച് കഴിഞ്ഞാൽ കയ്യിൽ നിന്ന് മീനിന്റെ സ്മെല്ല് പോകാൻ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി സിമ്പിൾ ആയി ചെയ്യാൻ കഴിയുന്നത് രണ്ട് മൂന്ന് കറിവേപ്പില എടുത്ത ശേഷം നന്നായി കൈയിലിട്ട് തിരുമുക. ഇങ്ങനെ ചെയ്താൽ മീനിന്റെ സ്മെല്ല് മാറുകയും കറിവേപ്പിലയുടെ സ്മെൽ ആവുകയും ചെയ്യുന്നതാണ്.
അതുപോലെതന്നെയാണ് പപ്പായ ഇലയും. ഇതിന്റെ ഇലയുണ്ടെങ്കിൽ ഈ ഒരു ഇല ഉപയോഗിച്ച് തിരുമിയാൽ മതി. അടുത്ത ടിപ്പ് എന്താണെന്ന് നോക്കാം. ചെറിയ ഈച്ചകളുടെ ശല്യം വീട്ടിലുണ്ടെങ്കിൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ എല്ലാവരും ചോദിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഏതാണ് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഇതിനായി കേടായ ഒരു ആപ്പിൾ എന്തെങ്കിലും ചെറുപഴം എടുക്കുക. രണ്ടുമൂന്ന് കഷണം കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് അര ഗ്ലാസ് വെള്ളം അതുപോലെ തന്നെ കുറച്ചു പഞ്ചസാരയും ചേർത്തു കൊടുക്കുക. അതുപോലെതന്നെ രണ്ടു മൂന്ന് ഡ്രോപ്പ് ഡിഷ് വാഷ് ലിക്വിട് ചേർത്ത് കൊടുക്കുക. പിന്നീട് എല്ലാം കൂടി നല്ല രീതിയിൽ മിക്സ് ചെയ്യുക. ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ഇതു മൂടി വെക്കുക.
പിന്നീട് ചെറിയ ഹോൾ ഇട്ട് കൊടുക്കുക. പിന്നീട് ഇത് ചെറിയ ഈച്ച ശല്യം ഉള്ളത് ആ ഭാഗത്ത് ഇത് വെക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ആ വെള്ളത്തിൽ വീഴുന്നതാണ്. ഡിഷ് വാഷ് ചേർത്തതുകൊണ്ട് ഇത് നശിച്ചു പോകുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRARTHANA’S WORLD