വീട്ടിൽ ബ്രേക്ഫാസ്റ്റിന് ഇഡ്ഡലി അല്ലെങ്കിൽ ദോശ തയ്യാറാക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ എങ്ങനെയെല്ലാം ഉണ്ടാക്കിയാലും ഹോട്ടലുകളിൽ ലഭിക്കുന്ന ഇഡലി പോലെ നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ സാധിക്കാറില്ല. എന്നാൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ഹോട്ടലുകളിൽ ലഭിക്കുന്ന പോലെ തന്നെ ഇഡ്ഡലി ഇനി നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാം. ഇഡ്ഡലി മാവ് ഹോട്ടലുകളിൽ അരക്കുമ്പോൾ തന്നെ നല്ല രീതിയിൽ പൊങ്ങി വരുന്ന ഐഡിയ ആണ് ഇവിടെ കാണിക്കുന്നത്.
അതിനായി അര ഗ്ലാസ് ഉഴുന്ന് കുതിർക്കുക. പിന്നീട് മൂന്നര ഗ്ലാസ് അരിയും കുതിർത്തെടുക്കുക. ഇത് കഴുകിയശേഷം നാലുമണിക്കൂർ കുതിർത്തിയെടുക്കുക. അര ഗ്ലാസ് ഉഴുന്ന് ആണ് ഇതിനായി എടുക്കേണ്ടത്. ഇത് ഗ്രൈൻഡറിൽ അരച്ച് എടുക്കാവുന്നതാണ്. ഗ്രേന്ററിൽ അരച്ചാൽ മാത്രമേ ഉഴുന്ന് അരയ്ക്കുമ്പോൾ മാവ് നല്ല രീതിയിൽ തന്നെ ഇരട്ടിയായി പൊങ്ങി വരികയുള്ളൂ.
ആദ്യം ഉഴുന്ന് അത് കഴിഞ്ഞ് അരി ഈ രീതിയിലാണ് അരച്ചെടുക്കേണ്ടത്. മിക്സിയിൽ അരച്ചു കഴിഞ്ഞാൽ ഒരു രീതിയിലും നമുക്ക് അരയ്ക്കുമ്പോൾ മാവ് പൊങ്ങി വരില്ല. ആദ്യം ഉഴുന്ന് അരച്ചെടുക്കാം പിന്നീട് മാവ് മാറ്റിയ ശേഷം അരി അരച്ച് എടുക്കുകയാണ് വേണ്ടത്. പിന്നീട് ആവശ്യമെങ്കിൽ ഉലുവയും അതുപോലെതന്നെ ചോറും ചേർക്കാവുന്നതാണ്.
ഇങ്ങനെ അരച്ചെടുത്ത ശേഷം മാവ് നന്നായി ഇളക്കിയെടുക്കുക. പിന്നീട് ഇത് നാലോ അഞ്ചോ മണിക്കൂർ ഇത് മൂടി വയ്ക്കുക. പിന്നീട് നാലു മണിക്കൂർ കഴിയുമ്പോൾ ഈ മാവ് പൊങ്ങി വരുന്നതാണ്. ഈ രീതിയിൽ മാവ് തയ്യാറാക്കി ഇഡലി തയ്യാറാക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ഇഡ്ഡലി തന്നെ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു.
Source : Grandmother Tips