ഒരുവിധം എല്ലാ വീട്ടമ്മമാരുടെയും ഒരു പ്രധാന പ്രശ്നത്തിന് പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശ തവി എടുത്താൽ അല്ലെങ്കിൽ ദോശ ഉണ്ടാക്കാൻ തുടങ്ങിയാൽ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയാണ് പലപ്പോഴും ഉണ്ടാകാറ്. ദോശ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് ആയതുകൊണ്ട് തന്നെ പലരുടെയും കാലത്തെ ബ്രേക്ക് ഫാസ്റ്റ് ഇത് തന്നെ ആയിരിക്കാം. ഇനി ഞൊടിയിടയിൽ ബ്രേക്ക് ഫാസ്റ്റ് നിങ്ങൾക്ക് ശരിയാക്കാം.
എല്ലാവരുടെ വീട്ടിലും തുരുമ്പെടുത്ത ചീനച്ചട്ടി ഉണ്ടാകും. ഇത് തുരുമ്പ് എടുക്കുകയും ചെയ്യും അതുപോലെ തന്നെ ദോശ ചുടുകയോ അല്ലെങ്കിൽ മീൻ പൊരിക്കുകയും ചെയ്യുന്ന സമയത്ത് അടിപിടിച്ച് വൃത്തികേട് ആകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഈ ചട്ടി നല്ല നോൺസ്റ്റിക് പാൻ പോലെ മിനുസമുള്ളതാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് നോൺസ്റ്റിക്ക് പോലെ ആക്കിയില്ലെങ്കിൽ യാതൊരു പ്രശ്നവുമില്ല ദോശ ചട്ടിയിൽ നിന്ന് പെറുക്കി.
എടുക്കാൻ കഴിയുന്ന രീതിയിൽ ദോശ വിട്ടു കിട്ടുന്ന കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ചട്ടിയിലെ തുരുമ്പ് എങ്ങനെ കളയാമെന്ന് നോക്കാം. അതിനായി കുറച്ച് കഞ്ഞി വെള്ളം ഈ പാനലിൽ ഒഴിച്ചുവെക്കുക. 15 മിനിറ്റ് സമയം ഈ രീതിയിൽ ഒഴിച്ച് വയ്ക്കുക. അതിനുശേഷം ഇത് തേച്ച് ഉരച്ചു എടുക്കാം. കുറച്ചുസമയം ഇങ്ങനെ വെച്ച ശേഷം വെള്ളം കളയുമ്പോൾ തന്നെ കുറെ തുരുമ്പ് ആ വെള്ളത്തിലൂടെ പോകുന്നതാണ്.
ബാക്കിയുള്ളത് സ്ക്രബ്ബർ ഉപയോഗിച്ച് ഉരച്ച് കളയാവുന്നതാണ്. സോപ്പ് ഉപയോഗിക്കാതെ തന്നെ പെട്ടെന്ന് ഇത് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അതിനായി രണ്ട് ടേബിൾസ്പൂൺ ഉപ്പുപൊടി ഇട്ടുകൊടുക്കുക. പിന്നീട് ഒരു ചെറുനാരങ്ങയുടെ പകുതി ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. ചെറിയ ചൂടോടുകൂടി വേണം ഉരയ്ക്കാൻ. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ പാൻ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.