പച്ചമാങ്ങ ഇനി നല്ല ഫ്രഷ് ആയി തന്നെ കാലങ്ങളോളം സൂക്ഷിക്കാം..!! 3 ടിപ്സ് കാണാം…| Mango preserve tips and tricks

ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ വേഗത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ആണ് ഇവ. പച്ചമാങ്ങ എങ്ങനെ വർഷങ്ങളോളം സൂക്ഷിച്ചു വെക്കുമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മാങ്ങാ കിട്ടാത്ത സമയത്ത് പോലും നമുക്ക് എടുത്ത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇതുപോലെ തന്നെ നമുക്ക് മീൻ കറിയുടെ അകത്ത് ആണെങ്കിലും അതുപോലെതന്നെ അച്ചാർ ആണെങ്കിലും ഈ മാങ്ങ എടുത്ത് ഇടാവുന്നതാണ്. ചക്ക മാങ്ങ എല്ലാം തന്നെ വർഷത്തിൽ ഒരു പ്രാവശ്യമാണ് ലഭിക്കുന്നുണ്ട്.

ഇനിയിപ്പോൾ കിട്ടാത്ത സമയങ്ങളിൽ ഇത് എടുത്തു ഉപയോഗിക്കാവുന്നതാണ്. പച്ചമാങ്ങ സൂക്ഷിക്കാൻ ആയി രണ്ടു തരത്തിലുള്ള മാങ്ങയാണ് ഇവിടെ എടുത്തിരിക്കുന്നത്. ഒന്ന് മൂവാണ്ടനാണ്. അതുപോലെതന്നെ നാട്ടുമാങ്ങയാണ്. ആദ്യം തന്നെ ഇവയുടെ തൊലി കളഞ്ഞെടുക്കുക. പിന്നീട് ഇവയെല്ലാം കട്ട് ചെയ്ത് എടുക്കുക. പിന്നീട് വലിപ്പത്തിന് അനുസരിച്ച് ചെറുതായി കട്ട് ചെയ്തെടുക്കുക. ചെറിയ കഷ്ണങ്ങളായി നീളത്തിൽ അരിഞ്ഞെടുക്കാവുന്നതാണ്. ഇതിൽ ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് മാങ്ങ അറിഞ്ഞ ശേഷം ഈ ബൗളിലേക്ക് കുറച്ചു തണുത്ത പച്ചവെള്ളം ഒഴിച്ചുകൊടുക്കുക.

മാങ്ങാ മുങ്ങി നിൽക്കുന്ന രീതിയിൽ പച്ചവെള്ളം ഒഴിച്ചുകൊടുക്കുക. പിന്നീട് പച്ചവെള്ളത്തിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ഇട്ടു കൊടുക്കുക. പിന്നീട് ഒരു ടേബിൾസ്പൂൺ വിനാഗിരി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പഞ്ചസാരയും വിനാഗിരിയും കൂടി നല്ലപോലെ മിസ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് മാങ്ങാ ഇട്ടു കൊടുക്കുക. പിന്നീട് ഇത് വെള്ളം വാർത്തിയെടുക്കുക. പിന്നീട് ഒന്നും വെള്ളമില്ലാത്ത രീതിയിൽ ടവൽ ഉപയോഗിച്ച് തുടച്ചെടുക്കുക.

ഇത് നല്ല ഡ്രൈ ആയി ലഭിക്കുന്നതാണ്. ഇത് എയർ ടൈറ്റ് ആയിട്ടുള്ള കണ്ടെയ്നറിൽ ഇട്ട് ഫ്രിഡ്ജിൽ ഒരു രണ്ടുമണിക്കൂറോളം ഇത് വെക്കുക. ഫ്രീസറിൽ ആണ് ഇത് വയ്ക്കേണ്ടത്. പിന്നീട് ഇത് സ്റ്റോർ ചെയ്ത് എടുക്കുമ്പോൾ ഒന്നിനോടൊന്ന് ഒട്ടാതെ ലഭിക്കുന്നതാണ്. അതിനായി ഒരു സിപ്ലോക്ക് ബാഗ് ആണ് എടുക്കേണ്ടത്. ഇങ്ങനെ ആ ബാഗിൽ വെച്ച് സൂക്ഷിക്കുകയാണെങ്കിൽ ഒരു വർഷത്തോളം കേട് കൂടാതെ സൂക്ഷിക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs

 

Leave a Reply

Your email address will not be published. Required fields are marked *