വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആർക്കായാലും തേങ്ങ ചിരകാൻ വലിയ മടിയായിരിക്കും. ഇനി ഒട്ടും മടികൂടാതെ തന്നെ എത്ര വേണമെങ്കിലും നാളികേരം നിമിഷ നേരം കൊണ്ട് തന്നെ ചിരകി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്.
ഇതുപോലെ മറ്റുചില കിച്ചൺ ടിപ്പുകളും താഴെപ്പറയുന്നുണ്ട്. ആദ്യം തന്നെ ചിരകാൻ ആവശ്യമായ നാളികേരം ഉടച്ചെടുക്കുക. പിന്നീട് ഇത് വെള്ളത്തിൽ നനച്ചു കൊടുക്കുക. അതിനുശേഷം ഇത് കുറച്ച് സമയം ഫ്രിഡ്ജിൽ വെക്കുക. അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ വളരെ നല്ലതാണ്. ഈ നാളികേരം നന്നായി തണുക്കേണ്ടതാണ്. ഇതിനായി ഫ്രീസറിൽ ആണ് വയ്ക്കേണ്ടത്.
പിന്നീട് കുറച്ചു സമയം കഴിഞ്ഞ് ഇതു പുറത്തേക്ക് എടുക്കാം. പിന്നീട് വീണ്ടും ഇത് വെള്ളത്തിലിട്ട് തണുപ്പ് കളയുക. ഇങ്ങനെ ചെയ്താൽ നാളികേരം ചിരട്ടയിൽ നിന്ന് വിട്ടു വരുന്നതാണ്. പിന്നീട് ഇത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അധികം കനത്തിൽ അല്ലാതെ ഇത് അരിഞ്ഞെടുക്കുക.
പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് ചെറുതായി അടിച്ചു കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ നാളിക ചിരകിയ അതുപോലെതന്നെ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog