ചെറുനാരങ്ങ ഉപയോഗിച്ച് ഇങ്ങനെ ഒരു വിദ്യ ചെയ്തിട്ടുണ്ടോ..!! ഇനി ആരും അറിയാതെ പോകല്ലേ…

എല്ലാവർക്കും വളരെ സഹായകരമായി ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചെറു നാരങ്ങ ഉപയോഗിച്ച് അടിപൊളി റെസിപ്പി ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഇത് കണ്ടാൽ തന്നെ വായിൽ വെള്ളമൂറുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഇത് നല്ലപോലെ കഴുകിയശേഷം ചെറുതായി നാലായി കട്ട് ചെയ്ത് എടുക്കുക.

പിന്നീട് ഇതിന്റെ കുരു കളഞ്ഞടുക്കുക. പിന്നീട് ചെറുനാരങ്ങാ എല്ലാം ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് 2 വലിയ ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ കുറച്ചു മഞ്ഞൾ പൊടിയും കുറച്ചു കായം പൊടിയും ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും ഒരു മുക്കാൽ ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് ഒരു അഞ്ചു വിസിൽ കുക്കറിൽ ഒന്ന് എടുക്കണം.

വെറുതെ ഒന്ന് ഇളക്കി കൊടുക്കുക. പിന്നീട് അഞ്ചു വിസിൽ വരുന്നവരെ വേവിച്ചെടുക്കുക. പിന്നീട് നാരങ്ങ മാത്രം എടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ഇത് പേസ്റ്റ് പോലെ അടിച്ചെടുക്കുക. പിന്നീട് ഒരു മണ് ചട്ടിയെടുക്കുക. നാരങ്ങ വേവിച്ച വെള്ളം ഒഴിച്ചു കൊടുക്കുക. അതുപോലെതന്നെ കുറച്ച് പഞ്ചസാര ചേർത്തു കൊടുക്കുക.

അതുപോലെതന്നെ ഇതിലേക്ക് ആദ്യമേ അടിച്ചെടുത്ത പേസ്റ്റ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് വേവിക്കുക. ഇത് തിളച്ചുവരുന്നതാണ്. ഈ സമയത്തിലേക്ക് കുറച്ചു വിനാഗിരി ചേർത്ത് കൊടുക്കുക. ഇതെല്ലാം കൂടി നല്ല പോലെ തിളച്ചു വരുമ്പോൾ ഉപ്പ് പിടിക്കാൻ വെക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *