പലരിലും കാണുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് കാലിൽ ഉണ്ടാകുന്ന ആണി രോഗം. ഇത് വന്നാൽ ഉണ്ടാവുന്ന ആസഹനീയമായി വേദന കാരണം നടക്കാൻ തന്നെ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പല കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കാലിൽ ഉണ്ടാവുന്ന ഇത്തരത്തിലുള്ള ആണി രോഗം മാറ്റാൻ വേണ്ടി ചെയ്യാവുന്ന മാർഗങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.
കാലിന്റെ അടിവശത്ത് ഉണ്ടാകുന്ന രോഗമാണ് ആണി രോഗം. വൈറസാണ് ഇതിന് പ്രധാനപ്പെട്ട കാരണം. ഇത് കാലിന്റെ ചർമ്മത്തിലേക്ക് കയറുന്നതോടെയാണ് ആണി രോഗം ഗുരുതരമായി മാറുന്നത്. കഠിനമായി വേദനയായിരിക്കും പ്രത്യേകതയായി കാണാൻ കഴിയുക. ചെരിപ്പ് ഇടാതെ നടക്കുന്നതും വൃത്തി ഹീന ആയ അവസ്ഥയിലൂടെ നടക്കുന്നതും പ്രധാനമായും ആണി രോഗത്തിന്റെ കാരണം. ഇത് ഏത് ഭാഗത്ത് വേണമെങ്കിലും വ്യാപിക്കാം. എന്നാൽ ആണി രോഗത്തിന് വീട്ടിൽ ചെയ്യാവുന്ന ചില ഫല പ്രദമായ പരിഹാരം കാണാം. അത് എന്തെല്ലാമാണ് നമുക്ക് നോക്കാം.
ആപ്പിൾ സിഡാർ വിനാഗിരി ആണി രോഗത്തെ ഇല്ലാതാക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കുറച്ചു പഞ്ഞി ആപ്പിൾ സിഡാർ വിനാഗിരിയിൽ മുക്കി ഉറങ്ങാൻ പോകുന്നതിനു മുൻപ് കാലിൽ വെച്ച് ടാപ്പ് ഉപയോഗിച്ച് ഒട്ടിച്ചു കൊടുക്കുക. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മറ്റൊന്ന് ബേക്കിംഗ് സോഡയാണ്. മൂന്ന് ടേബിൾസ്പൂൺ ബേക്കിംഗ് സോഡാ തണുത്ത വെള്ളത്തിൽ മിക്സ് ചെയുക.
10 മിനിറ്റ് വരെ കാൽ ആ വെള്ളത്തിൽ മുക്കിവക്കുക. പിന്നീട് ബാക്കിങ് സോഡാ പേസ്റ്റ് രൂപത്തിലാക്കിയ ആണിയുടെ മുകളിൽ വെച്ചു പിടിപ്പിക്കുക. കുറച്ചു സമയം കഴിഞ്ഞ് കഴുകിക്കളയുക. അസ്പിരിന് വേദനസംഹാരി മാത്രമല്ല. ആണി രോഗം തുടങ്ങിയ പ്രശ്നത്തിന് പ്രതിവിധി കൂടിയാണ് ഇത്. അസ്പിരിന് ഗുളികയും അതുപോലെ തന്നെ ചെറുനാരങ്ങ നീരും ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.