എല്ലിന് ബലം കുറയുന്ന അസുഖത്തെ പറ്റി കേൾക്കാതിരിക്കില്ല. വെറുതെ ഒന്ന് കാല് തെറ്റിയാൽ തന്നെ ചിലരിൽ എല്ല് പൊട്ടുന്നത് കാണാം. ഈ യൊരു അവസ്ഥയെ ഈ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. എല്ലിന്റെ പ്രധാനപ്പെട്ട സ്ട്രെങ്ത് നിർമ്മിക്കുന്നത് ആദ്യത്തെ 30 വർഷത്തിന്റെ ഇടയിലാണ്. ഈ ഒരു സമയം കൊണ്ട് എല്ലിന്റെ മിനറൽ മെട്രിസ് ശെരിക്കും ശക്തി പ്രാപിക്കുന്നു.
ചെറുപ്പകാലത്തിൽ യുവത്വത്തിൽ എടുക്കുന്ന ഭക്ഷണരീതികളും ജീവിതരീതിയും എല്ലാം തന്നെ എല്ലുകളുടെ ശക്തിയെ ബാധിക്കുന്നതാണ്. കാരണം 30 വയസ്സ് കഴിഞ്ഞാൽ പിന്നീട് എല്ലുകളുടെ ശക്തി കുറഞ്ഞു വരികയാണ് ചെയ്യുക. സാഹചര്യങ്ങളിൽ പ്രായം കൂടുമ്പോഴും എല്ല് പൊട്ടാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മുടെ ചെറിയ പ്രായത്തിലാണ്.
അതുകൊണ്ടുതന്നെ ഈ ഒരു അസുഖത്തെക്കുറിച്ച് ചെറുപ്രായത്തിൽ തന്നെ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഓസ്റ്റിയോ പൊറോസിസ് വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ കൂടുതൽ നമ്മൾ എല്ലിന് ബലം വെക്കാനുള്ള ചികിത്സകൾ നേരത്തെ തന്നെ ചെയ്യേണ്ടതാണ്. അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാനുള്ള കാര്യങ്ങളും നേരത്തെ തന്നെ ചെയ്യേണ്ടതാണ്.
പലപ്പോഴും ഇത്തരത്തിലുള്ള അസുഖങ്ങൾ കണ്ടുപിടിക്കുന്നത് എല്ല് പൊട്ടിയ ശേഷമാണ്. ഇത് നേരത്തെ തന്നെ പ്രിവന്റ് ചെയ്യാൻ കഴിയുന്ന ഒരു അസുഖമാണ്. ഇത് എങ്ങനെ മനസ്സിലാക്കാമെന്ന് നോക്കാം. എത്രത്തോളം മിനറൽ ഉണ്ട് എന്നറിയാനുള്ള ടെസ്റ്റ് ചെയ്താൽ മതിയാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Convo Health