നിരവധി ആരോഗ്യ ഗുണങ്ങളാണ് തൊട്ടവാടിയിൽ. ശരീര ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. എന്നാൽ നമ്മുടെ തൊട്ടാ വാടിയിലെ ഈ ഗുണങ്ങളെപ്പറ്റി അധികമാർക്കും അറിയണമെന്നില്ല. നമ്മുടെ വീട്ടിലെ പരിസരപ്രദേശങ്ങളിലും തോടിയിലും വഴിയരിക്കെ എല്ലാം കാണുന്ന ഒന്നാണ് ഇത്. ഒരു പ്രയോജനവും ഇല്ലാത്ത കള സസ്യമായി വെട്ടിക്കളയുകയാണ് പതിവ്.
ഇത് ഓട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ്. നീർ ശ്വാസം മുട്ട് ആസ്മ കഫം തൊലിപുറത്തു ഉണ്ടാകുന്ന അലർജി മൂലമുണ്ടാവുന്ന ചൊറിച്ചിൽ അത് മൂലം ഉണ്ടാക്കുന്ന തൊക്ക് രോഗങ്ങൾ പ്രമേഹം രക്ത പിത്തം കൃമി രോഗങ്ങൾ തുടങ്ങി നിരവധി രോഗങ്ങൾക്ക് ഗുണപ്രദമായ ഒരു ഔഷധസസ്യമാണ് തൊട്ടാവാടി. രക്തശുദ്ധിക്കും വളരെ നല്ലതാണ് ഇത്. രണ്ടുതരം തൊട്ടവാടികൾ കാണാൻ കഴിയും.
രണ്ടും സമാന ഔഷധഗുണങ്ങളുള്ളവയാണ്. കേരളീയമായ നാട്ടുവൈദ്യത്തിൽ ഒതുങ്ങി നിൽക്കുന്നില്ല ഇതിന്റെ മഹിമ. തൊട്ട വാടി ഉപയോഗിച്ച് പരീക്ഷിച്ചു ഉറപ്പിച്ച ചില ഔഷധഗുണങ്ങൾ എന്തെല്ലാമാണ് നോക്കാം. സ്തന വളർച്ച ഇല്ലാത്ത സ്ത്രീകളിൽ സ്തന വളർച്ച ഉണ്ടാകാൻ ഇത് ഉപയോഗിച്ച് സാധിക്കുന്നതാണ്. ഇത് കൂടാതെ അധിസാരം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാണ് തൊട്ടാവാടി.
അതുപോലെ തന്നെ തൊലി പുറത്തുണ്ടാകുന്ന ചുവപ്പ് നിറം മാറി പോകാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കുട്ടികളിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ സോറിയാസി പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും തൊട്ടാവാടി സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam