നിങ്ങൾക്ക് ജന്മത്തിൽ കിഡ്നി സ്റ്റോൺ വരില്ല… അടുക്കളയിൽ നിന്ന് ഈ കാര്യങ്ങൾ ഒഴിവാക്കിയാൽ മതി…

എല്ലാവർക്കും വളരെ സഹായമായ ചില കാര്യങ്ങളുണ്ട് അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്നി. കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് എന്ന അസുഖത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് സാധാരണയായി കണ്ടുവരുന്ന ഒരു അസുഖം തന്നെയാണ്. അതി കഠിനമായ വേദനയുണ്ടാക്കുന്ന അസുഖമാണിത്. യുവാക്കളിലെ പ്രായമായവരിലും എല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നം കൂടുതലായി കണ്ടുവരുന്നുണ്ട്.

ഇതു വരാൻ കാരണങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. നമ്മുടെ ഭക്ഷണത്തിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞു വരുന്ന അവസ്ഥയിലാണ് കിട്നിയിൽ കല്ലുകൾ രൂപപ്പെടുന്നത്. നമ്മുടെ വെള്ളത്തിന്റെയും അതുപോലെ തന്നെ നമ്മുടെ ശരീരത്തിലുള്ള മിനറലുകളുടെയും അനുപാതത്തിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ കിഡ്നി സ്റ്റോൺ ഫോർമേഷനെ കാരണമാകുന്ന ഒന്നാണ്. മിനറൽസ് അമിതമായി അടിഞ്ഞു കൂടുന്നത് മൂലം കിഡ്നിക്ക് ഫിൽറ്റർ ചെയ്യാൻ കഴിയാതെ വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

ഇത് പിന്നീട് അടിഞ്ഞുകൂടുകയും ചെറുതായി കല്ലുകൾ ആയി വരുന്ന അവസ്ഥയും കാണാറുണ്ട്. ചെറിയ കല്ലുകളാണെങ്കിലും അവ സയ്ലന്റ് ആയി നിൽക്കുന്നതാണ്. എന്നാൽ ടോൺ എപ്പോഴാണ് അനങ്ങുന്നത് ആ സമയത്താണ് വേദന വരാൻ തുടങ്ങുക. ഈ സമയത്തുള്ള വേദന എന്ന് പറയുന്നത് അതികഠിനമായിരിക്കും. ശരീരത്തിന്റെ ആവശ്യമായ വെള്ളം ലഭിക്കാത്തത് മൂലം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നതായി കാണാറുണ്ട്.

അതുപോലെതന്നെ വ്യായാമമില്ലായ്മ മൂത്രം ഒഴിക്കാൻ തോന്നുന്നുണ്ടെങ്കിൽ കൂടി പിടിച്ചു നിർത്തുക. അമിതമായ വണ്ണം സ്‌മോക്കിങ് ആൾക്കഹോൾ ഇതെല്ലാം തന്നെ വൃക്കകളിൽ കല്ലുകൾ ഉണ്ടാക്കാനുള്ള പല കാരണങ്ങളിൽ ഒന്നാണ്. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നേരത്തെ പറഞ്ഞപോലെ അധികഠിനമായ വേദനയാണ് പ്രധാന ലക്ഷണം. മൂത്രത്തിൽ പഴുപ്പ് അതുപോലെതന്നെ മൂത്രത്തിൽ നിറ വ്യത്യാസം വരുക ദുർഗന്ധം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *