ശരീരത്തിലേക്ക് കയറിക്കൂടുന്ന ജീവിതശൈലി രോഗങ്ങളെ തടയുവാൻ ഇത്തരം ആഹാരങ്ങൾ ശീലമാക്കൂ. ഇതാരും കാണാതെ പോകല്ലേ.

ഇന്നത്തെ കാലഘട്ടത്തിൽ നാം ഏറ്റവും അധികം കേൾക്കുന്ന വാക്കാണ് ജീവിതശൈലി രോഗങ്ങൾ. ഇത്തരം രോഗങ്ങൾ നാം ഓരോരുത്തരും സ്വയം വരുത്തി വയ്ക്കുന്ന രോഗങ്ങളാണ്. നമ്മുടെ ആഹാര രീതിയിലൂടെയും ജീവിത രീതിയിലൂടെയും ഉണ്ടാകുന്ന രോഗങ്ങളാണ് ഇവ. ഷുഗർ കൊളസ്ട്രോൾ പ്രമേഹം പിസിഒഡി തൈറോയ്ഡ് എന്നിങ്ങനെ നീണ്ട നിര തന്നെയാണ് ഇവയ്ക്കുള്ളത്. പണ്ടുകാല മുതലേ ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടായിരുന്നെങ്കിലും അവ വളരെ ചുരുക്കം പേർക്കാണ് കണ്ടിരുന്നത്.

എന്നാൽ ഇന്നത്തെ കാലഘട്ടങ്ങളിൽ ഇത്തരം രോഗങ്ങൾ വളരെ ചുരുക്കം പേർക്കാണ് ഇല്ലാത്തത് ആയിട്ടുള്ളത്. ഇത്തരത്തിലുള്ള രോഗങ്ങൾ കൂടുതലായി ഉടലെടുക്കുന്നതിന്റെ പ്രധാന കാരണം മാറിവരുന്ന ആഹാര രീതിയാണ്. പണ്ടുകാലത്തെ കഞ്ഞിയും പയറിൽ നിന്നും എല്ലാം മാറി ഇന്നത്തെ കാലഘട്ടത്തിൽ കൂടുതലായും ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡ്ഡുകളും സോഫ്റ്റ്‌ ഡ്രിങ്കുകളും മറ്റുമാണ് ഉപയോഗിക്കുന്നത്. അതുപോലെ തന്നെ മദ്യപാനം മയക്കുമരുന്ന് പുകവലി എന്നിങ്ങനെ മറ്റു ദുശീലങ്ങളും ഇന്നത്തെ സമൂഹം പിന്തുടരുന്നു.

ഇത്തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് അധികമായി ഷുഗറുകളും കൊളസ്ട്രോളുകളും വിഷാംശങ്ങളും എത്തിപ്പെടുകയും അത് ഓരോ അവയവങ്ങളെ ബാധിക്കുകയും അതുവഴി ഇത്തരത്തിലുള്ള രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള രോഗങ്ങൾ കൂടുതലായി കാണുന്നതിനാൽ തന്നെ ചെറുപ്പക്കാർ പോലും മരണത്തിന് ഇപ്പോൾ കീഴടങ്ങുകയാണ് ചെയ്യുന്നത്.

അതിനാൽ തന്നെ നാം കഴിക്കുന്ന ആഹാരങ്ങൾ പൂർണമായി മാറ്റുകയും ഒപ്പം നല്ല വ്യായാമം ചെയ്യുകയുമാണ് വേണ്ടത്. അതോടൊപ്പം തന്നെ ഭക്ഷണങ്ങളിൽ കൂടുതലായി പച്ചക്കറികളും ഇലക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തുകയും അന്നജങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള അരി ഗോതമ്പ് മുതലായ ധാന്യങ്ങൾ കുറയ്ക്കുകയും ആണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *