ധാരാളം സസ്യങ്ങൾ നിറഞ്ഞതാണ് നമ്മുടെ നാട്. അവയിൽ പകുതിയിലധികം ഔഷധസസ്യങ്ങൾ തന്നെയാണ്. അത്തരത്തിൽ ഔഷധസസ്യങ്ങളിൽ തന്നെ ഏറ്റവും ഔഷധ മൂല്യമുള്ള ഒരു സസ്യമാണ് പനിക്കൂർക്ക. ഇതിനെ കഞ്ഞിക്കൂർക്ക ഞവര എന്നിങ്ങനെ പല പേരുകളിലും പലയിടത്തും അറിയപ്പെടുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പലതരത്തിലുള്ള രോഗങ്ങളെ ചെറുക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു ഔഷധസസ്യമാണ് ഇത്. അതിനാൽ തന്നെ ഒട്ടുമിക്ക വീടുകളിലും ഇതിന്റെ സാന്നിധ്യം നമുക്ക് കാണാവുന്നതാണ്.
പലതരത്തിലുള്ള രോഗങ്ങളെ ചെറുക്കുന്നതിന് ഇതിന്റെ നീരാണ് ഓരോരുത്തരും ഉപയോഗിക്കാറുള്ളത്. പനിക്കൂർക്കയുടെ നീരും ദിവസവും കഴിക്കുന്നത് വഴി കുട്ടികളിലെ വിരശല്യത്തെ പൂർണമായി ഒഴിവാക്കാൻ സാധിക്കും. അതുപോലെ തന്നെ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന പലതരത്തിലുള്ള അണുബാധകളെ ചെറുക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകരമാണ്.
കൂടാതെ വയറു സബന്ധമായിട്ടുള്ള പ്രശ്നങ്ങളെ മാറി കടക്കാൻ ഇത് ഉപയോഗപ്രദമാണ്. അതോടൊപ്പം തന്നെ നമ്മുടെ നിത്യ ജീവിതത്തിൽ അടിക്കടി ഉണ്ടാകുന്ന കഫക്കെട്ട് പനി ചുമ ജലദോഷം എന്നിങ്ങനെയുളളവയെ മറികടക്കാനും ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. അത്തരത്തിൽ കഫക്കെട്ടിനെ പൂർണമായി ഇല്ലാതാക്കുന്നതിന് പനിക്കൂർക്ക ഉപയോഗിച്ചുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്.
കഫക്കെട്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുമ്പോൾ കൂടുതലായി നാം ആന്റിബയോട്ടിക്കുകൾ കഴിക്കുകയാണ് പതിവ്. എന്നാൽ ഇത്തരത്തിൽ ആന്റിബയോട്ടിക്കുകൾ അമിതമായി എടുക്കുന്നത് വഴി നമ്മുടെ ശരീരത്തിന് ഒട്ടനവധി ദോഷഫലങ്ങൾ ആണ് ഉണ്ടാകുന്നത്. അത്തരത്തിലുള്ള ദോഷഫലങ്ങൾ ഉണ്ടാകാതിരിക്കാനും നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഈ ഹോം റെമഡി നമ്മെ സഹായിക്കുന്നു. ഇതിനായി പനിക്കൂർക്കയുടെ നീര് നല്ലവണ്ണം പിഴിഞ്ഞെടുത്ത് അല്പം തേനുമായി ചേർത്ത് കഴിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.