ഇന്ന് നാം ഓരോരുത്തരും ദൈനം ദിനത്തിൽ നേരിടുന്ന പ്രശ്നമാണ് ഗ്യാസ്ട്രബിൾ. നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നത്. കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതെ വരുമ്പോൾ ഗ്യാസ്ട്രബിളിനെ പോലെ തന്നെ നെഞ്ചിരിച്ചിൽ വയറുവേദന വയറിളക്കം മലബന്ധം കീഴ്വായി ശല്യം എന്നിങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഇതുണ്ടാക്കാറുണ്ട്. ചിലപ്പോൾ നെഞ്ചരിച്ചിൽ ഉണ്ടാകുമ്പോൾ ഇത് ഹാർട്ടറ്റാക്ക് ആണോ.
എന്ന് പോലും സംശയിക്കുന്ന തരത്തിൽ ആയിരിക്കും വേദന ഉണ്ടാകുന്നത്. ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നതിന്റെ ഒരു കാരണം എന്ന് പറയുന്നത് കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായിവിധം നമ്മുടെ വയറിനെ പിടിക്കാത്തതാണ്. ചിലർക്ക് കിഴങ്ങ വർഗ്ഗങ്ങൾ കഴിക്കുമ്പോൾ അത് പിടിക്കാതെ വരികയും ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ചിലവർക്ക് ഗോതമ്പ് പലഹാരങ്ങളോ മറ്റു കഴിക്കുമ്പോഴും ഇത്തരത്തിൽ ഗ്യാസ്ട്രബിളും മറ്റും ഉണ്ടാകാറുണ്ട്.
ഇത്തരത്തിൽ ഗോതമ്പ് ആഹാരങ്ങൾ കഴിക്കുമ്പോൾ ശരീരത്തിനെ പിടിക്കാതെ വരുന്നതിന് ഗ്ലൂട്ടൻ ഇൻഡോളൻസ് എന്നാണ് പറയുന്നത്. കൂടാതെ പാലും പാലിന്റെ ഉൽപ്പന്നങ്ങളും കഴിക്കുമ്പോഴും ചിലർക്ക് ഇത്തരത്തിൽ ദഹന സബന്ധമായിട്ടുള്ള പ്രശ്നങ്ങൾ കാണാറുണ്ട്. ഇതിനെ ലാക്ടോ ഇൻഡോളൻസ് എന്നാണ് പറയുന്നത്. ഇതെല്ലാം ഒരുതരത്തിലുള്ള അലർജിയാണ്. ചില ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ കോസ്മെറ്റിക് പ്രോഡക്ടുകൾ ഉപയോഗിക്കുമ്പോഴോ സ്കിന്നിൽ ചൊറിച്ചിലുകളുo.
അലർജിയും ഉണ്ടാകുന്നതു പോലെ ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുമ്പോൾ ചിലർക്ക് വയറിനുള്ളിൽ തന്നെ ഇത്തരത്തിലുള്ള ചൊറിച്ചിലുകളും അലർജികളും ഉണ്ടാകുമ്പോൾ ആണ് ഭക്ഷണം ദഹിക്കാതെ വരികയും മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യുന്നത്. ഇത്തരത്തിൽ ഉണ്ടാവുന്ന ദഹനസംബന്ധമായ ബുദ്ധിമുട്ടുകളെ മറികടക്കുന്നതിന് നാം മരുന്നുകളെയാണ് കൂടുതലായി ആശ്രയിക്കാറുള്ളത്. തുടർന്ന് വീഡിയോ കാണുക.