ഗ്യാസ്ട്രബിൾ അലട്ടുന്നുണ്ടോ..!! വീട്ടിൽ വെച്ച് ചെയ്യാവുന്ന കാര്യങ്ങൾ…

ഗ്യാസ് ട്രബിൾ പ്രശ്നങ്ങൾ അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നിരവധി ബുദ്ധിമുട്ടുകളാണ് ഇത്തരക്കാർ നേരിടേണ്ടി വരുന്നത്. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ചുറ്റും ഏമ്പക്കം വിടുന്നവർ. വയറു തടിച്ച് വയറുവേദന അനുഭവിക്കുന്നവർ. കീഴ്വായുവിട്ടുകൊണ്ട് മറ്റുള്ളവരെ കൂടി ബുദ്ധിമുട്ടിക്കുന്നവർ നിരവധി നമ്മുടെ ഇടയിൽ ഉണ്ടാകും. ഇത്തരത്തിലുള്ള ആളുകൾക്ക് ദഹന പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് ഈ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്.

നമ്മുടെ ഭക്ഷണത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തികൊണ്ട് ആളുകളുടെ ഇടയിൽ ഇത്തരം പ്രശ്നങ്ങൾ അല്ലാതെ തന്നെ അതിജീവിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്യാസിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നമ്മുടെ പലരും. പലപ്പോഴും അറ്റാക്കാണെന്ന് കരുതി ആശുപത്രിയിൽ എത്തുമ്പോൾ ആയിരിക്കും അറ്റാക്ക് അല്ല ഗ്യാസ് പ്രശ്നങ്ങൾ ആണെന്ന് മനസ്സിലാക്കുക. ഗ്യാസ്ട്രബിൾ തുടക്കത്തിൽ തന്നെ മാറ്റിയെടുക്കുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്.

കടുത്ത നെഞ്ചിരിച്ചിൽ ഭക്ഷണം കഴിച്ചാൽ ഏമ്പക്കം വരിക. അല്ലെങ്കിൽ ഒരുതരം വയറുവേദന അല്ലെങ്കിൽ കട്ടിപ്പ് എപ്പോഴും കീഴ്വായു വരുന്നത്. അതുപോലെതന്നെ ഒന്ന് കഴിച്ചാൽ ഉടനെ തന്നെ ബാത്റൂമിൽ പോകേണ്ടി വരുന്ന അവസ്ഥ. സാധാരണക്കാരുടെ ഭാഷയിൽ വയർ സ്തംഭനം എന്നും പറയാറുണ്ട്. ഇതെല്ലാം തന്നെ ഗ്യാസ്ട്രബിൾ മൂലം ഉണ്ടാകുന്നവയാണ്. ഇത് ഉണ്ടാക്കാൻ സാധാരണ ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

നാം കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ ദഹിക്കുമ്പോൾ അമിതമായി ഗ്യാസ് ഉല്പാദിപ്പിക്കുക. അത് അനാവശ്യമായി സാധാരണയിൽ കൂടുതലായി പുറത്തു പോവുക. ഇതുകൂടാതെ വയറിൽ കെട്ടി നിൽക്കുക ഇതാണ് സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ഗ്യാസ്ട്രബിൾ വിവരിക്കാൻ സാധിക്കുക. വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ സമയത്ത് ഭക്ഷണം കഴിക്കാൻ സാധിക്കുക എന്നതാണ്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കരുത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *