Fatty liver grade 3 symptoms : ഇന്ന് നമ്മുടെ ചുറ്റുപാടും വർദ്ധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ. നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുന്ന ധർമ്മം നിർവഹിക്കുന്ന ലിവറിൽ ഫാറ്റ് അടിഞ്ഞുകൂടി അതിന്റെ കോശങ്ങളെ നശിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഇത്. പണ്ടുകാലത്ത് മദ്യം കഴിച്ചിരുന്നവരിൽ മാത്രം കണ്ടുവരുന്ന ഈ ഒരു ആരോഗ്യപ്രശ്നം ഇന്ന് മദ്യം കൈകൊണ്ട് തൊടാത്തവരിൽ പോലും ഉണ്ടാകുന്നു. കുട്ടികൾ പോലുഠ ഇത്തരം ഒരു അവസ്ഥ നമുക്ക് ഇന്ന് കാണാവുന്നതാണ്. പ്രത്യക്ഷത്തിൽ ഇതിനെ യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും.
നമ്മുടെ ശരീരം കാണിക്കാറില്ല. ഇതിന്റെ സ്റ്റേജുകൾ കൂടുമ്പോൾ അവസാന ഘട്ടങ്ങളിൽ ആയിട്ടാണ് ഇത് പലതരത്തിലുള്ള ലക്ഷണങ്ങളായി പ്രകടമാകാറുള്ളത്. അതിനാൽ തന്നെ ഇതിനെ തിരിച്ചറിയുന്നതും വളരെ വൈകി തന്നെയാണ്. പൊതുവേ വേറെ ഏതെങ്കിലും രോഗങ്ങൾക്കായുള്ള അൾട്രാസൗണ്ട് സ്കാനങ്ങളിൽ ലിവറിന്റെ പൊസിഷൻ നോക്കുമ്പോഴാണ് ഇത്തരം ഒരു അവസ്ഥ ഓരോരുത്തരും തിരിച്ചറിയുന്നത്.
എന്നാൽ യഥാവിതം തിരിച്ചറിയുകയാണെങ്കിൽ അതിൽ നിന്ന് മോചനം പ്രാപിക്കാൻ വളരെ എളുപ്പമാണ്. ഇത്തരത്തിലുള്ള ഫാറ്റി ലിവറിന്റെ പ്രധാന കാരണമായ മദ്യപാനം നാം പൂർണ്ണമായും ഒഴിവാക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതിൽനിന്ന് മോചനം പ്രാപിക്കാം. മദ്യപാനികൾ അല്ലാത്തവരിൽ ഇത്തരത്തിലുള്ള സിറ്റുവേഷൻ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് അമിതമായിട്ട് കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ.
കഴിക്കുന്നതും മധുരപലഹാരങ്ങൾ കഴിക്കുന്നത് ആണ്. ഇത്തരം ഭക്ഷ്യ പദാർത്ഥങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് അന്നജങ്ങളാണ്. അതിനാൽ തന്നെ ഇത്തരം പദാർത്ഥങ്ങൾ പൂർണമായി ഒഴിവാക്കുകയാണെങ്കിൽ ഫാറ്റി ലിവർ മറികടക്കാൻ സാധിക്കും. ഈ ഫാറ്റി ലിവർ മറികടക്കുകയാണെങ്കിൽ ഹൃദയത്തിന്റെ പ്രവർത്തനവും കിഡ്നിയുടെ പ്രവർത്തനവും മറ്റും സംരക്ഷിക്കാൻ നമുക്ക് ആകും. തുടർന്ന് വീഡിയോ കാണുക.