ദിവസവും നടക്കുന്നത് ശരീരത്തിൽ ആരോഗ്യം നൽകുന്ന ഒന്നാണ്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. എന്നാൽ നടക്കുന്നത് ശരിയായില്ലെങ്കിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരാം. ഇങ്ങനെ നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്. എങ്ങനെ ശരിയായ രീതിയിൽ നടക്കാം അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ദിവസവും നടക്കുന്നത് എനർജി കൂട്ടാനും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാൻ ഇത് സഹായിക്കുന്നുണ്ട്.
ദിവസം ഒരു കിലോമീറ്റർ നടന്നാൽ ഒരു മണിക്കൂർ വരെ ആയുസ്സ് കൂടും എന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ തീർച്ചയായും എല്ലാവരും ഒരു ദിവസത്തിൽ 35 മിനിറ്റെങ്കിലും നടക്കാൻ ശ്രമിക്കുക. നടക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കണം. നടക്കുമ്പോൾ പ്രോപ്പർ ആയി ഷൂസ് ധരിക്കുക. ചിലർ ഷൂസ് ഇല്ലാതെയും വിലകുറഞ്ഞ ഷൂസ് വാങ്ങിയും പല റഫ് ആയ സ്ഥലത്ത് നടക്കാൻ പോകാറുണ്ട്.
ഇത് ശരീരത്തിന് വളരെ ദോഷകരമാണ്. ശരീരത്തിലെ ജോയിന്റ് കളിൽ വലിയ പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. എപ്പോഴും റണ്ണിംഗ് ഷൂസുകൾ വാങ്ങി നിരപ്പായ മൺ പാതയിലൂടെ നടക്കാൻ ശ്രമിക്കുക. ടാർ റോഡുകളും കോൺക്രീറ്റ് റോഡുകളും നടക്കാൻ അനുയോജ്യം അല്ല. നിങ്ങൾ നടക്കുമ്പോൾ ശരീരഭാരം 40 ശതമാനം അധികമായി വർദ്ധിക്കുന്നു. അതിനു കാരണം ഗുരുതകർഷണം ആണ്. തടിയുള്ളവർ വെറുതെ നടന്നാൽ തന്നെ ചില ശരീര പ്രശ്നങ്ങൾ ഉണ്ടാവുന്നത് കണ്ടിട്ടുണ്ട്.
ഇത്തരം ചില പ്രശ്നങ്ങൾ മാറ്റാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.