റോഡപകടങ്ങൾ നടക്കുക പതിവ് സംഭവങ്ങളാണ്. പലപ്പോഴും നമ്മുടെ മുന്നിലും അല്ലാതെയും പലപ്പോഴും അപകടം നടന്നു കാണും. ഇത്തരം സാഹചര്യങ്ങളിൽ ആ കാഴ്ച നോക്കിക്കാണാനും വീഡിയോ പകർത്താനും മാത്രമായിരിക്കും പലരും ശ്രദ്ധിക്കുക. അപകടത്തിൽ പരിക്കേറ്റ ആളെ ശ്രദ്ധിക്കാനും പ്രാഥമിക ചികിത്സ നൽകാനും ഓടിയെത്തുന്നവർ വളരെ ചുരുക്കമാണ്.
എന്നാൽ മറ്റു കാര്യങ്ങളെല്ലാം മാറ്റിവെച്ച് അപകടത്തിൽ പെട്ട ആളെ സഹായിക്കുന്ന ഒരു പെൺകുട്ടിയെയാണ് ഇവിടെ കാണാൻ കഴിയുക. കാറിടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രികനെ ഓടിച്ചെന്ന് വാരിയെടുത്ത പെൺകുട്ടിക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ. മലപ്പുറത്താണ് ഈ സംഭവം നടക്കുന്നത്. ബൈക്കിലെത്തിയ യുവാവിനെ ഇടിച്ചു തെറിപ്പിച്ച കാർ പെൺകുട്ടിക്ക് നേരെ എത്തിയെങ്കിലും പതറാതെ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തുക യായിരുന്നു.
ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്. അപകടത്തിൽ ബൈക്ക് യാത്രികൻ തെറിച്ച് റോഡിൽ വീണപ്പോൾ ആദ്യമെത്തിയത് കാൽനടയാത്രക്കാരനായ ഒരു വൃദ്ധനായിരുന്നു. അദ്ദേഹമായിരുന്നു ബൈക്ക് യാത്രക്കാരനെ റോഡിൽനിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചത്. അപ്പോഴേക്കും ഈ പെൺകുട്ടി ഓടി എത്തിയിരുന്നു.
അപകടങ്ങൾ നടക്കുമ്പോൾ സാധാരണ പെൺകുട്ടികൾ ഭയന്ന് മാറിനിൽക്കാറ് ആണ് പതിവ്. എന്നാൽ ഇവിടെ ആ കാർ തന്റെ നേർക്ക് പാഞ്ഞു വന്നിട്ട് പോലും ആ പെൺകുട്ടി പതറിയില്ല. പിന്നീട് സഹായത്തിനായി ഓടിയെത്തുക ആയിരുന്നു. പെൺകുട്ടിയുടെ ഈ പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ കയ്യടി നേടാൻ കാരണമായത്. എന്തായാലും പെൺകുട്ടിക്ക് അഭിനന്ദനവുമായി നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.