സ്ത്രീ സൗന്ദര്യത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് മുടിയിഴകൾ. ഇടത്തൂർന്ന കട്ടകുത്തി വളരുന്ന മുടികളാണ് ഓരോ സ്ത്രീയുടെയും സ്വപ്നം. എന്നാൽ ഇന്ന് ഒത്തിരി പ്രശ്നങ്ങളാണ് നമ്മുടെ മുടികൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ജീവിതരീതിയിൽ മാറ്റങ്ങൾ വരുന്നതിനനുസരിച്ച് രോഗങ്ങൾ ഉണ്ടാകുന്നത് പോലെ തന്നെ മുടികളുടെ സംരക്ഷണത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. മുടികൊഴിച്ചിൽ അകാലനര താരൻ മുടിയുടെ തുമ്പ് പൊട്ടിപ്പോവുക എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ്.
നമ്മുടെ മുടികൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ മുടിയുടെ ശക്തിയെ ബാധിക്കുന്നതും മുടികളുടെ വളർച്ചയെ ബാധിക്കുന്നതും ആയിട്ടുള്ള ഘടകങ്ങളാണ്. ഒട്ടനവധി ഹെയർ പാക്കുകളും ഹെയർ ഓയിലുകളും ഇതിനായി നാമിന്ന് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇവയിൽ നിന്നും ഒന്നും നമുക്ക് പ്രതീക്ഷിച്ച അത്രയ്ക്ക് ഫലം ലഭിക്കണമെന്നില്ല. ഇനി അഥവാ ഫലം ലഭിച്ചാലും.
അവ വരുത്തിവയ്ക്കുന്ന ദൂഷ്യഫലങ്ങൾ ഒട്ടനവധിയാണ്. അതിനാൽ തന്നെ പ്രകൃതിദത്തമായ രീതിയിലുള്ള മാർഗങ്ങളാണ് എന്നും നമ്മുടെ ആരോഗ്യത്തിനും മുടിക്കും നല്ലത്. അത്തരത്തിൽ നമ്മുടെ മുടിയിഴകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന പ്രകൃതിദത്ത മായിട്ടുള്ള ഒരു ഔഷധമാണ് ചെമ്പരത്തി. ധാരാളം ഔഷധമൂലമുള്ള ഈ സസ്യം നമ്മുടെ മുടിയഴകളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിൽ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ ഇന്നത്തെ സമൂഹം നേരിടുന്ന അകാലനര.
എന്ന പ്രശ്നത്തെ മറികടക്കാനും ഇത് സഹായകരമാണ്. ഇത് പണ്ടുകാലത്ത് താളിയായും മറ്റും ഉപയോഗിച്ച് പോന്നിരുന്നവയാണ്. കൂടാതെ ഒട്ടുമിക്ക ഹെയർ ഓയിലുകളിലും ഒരു പ്രധാന കൂടിയാണ് ഇവ. അതിനാൽ തന്നെ നമ്മുടെ മുടികളിലെ പ്രശ്നങ്ങളെ പൂർണമായ അകറ്റാനും നര പെട്ടെന്ന് വരാതിരിക്കാനും മുടികൊഴിച്ചിൽ ഇല്ലാതാക്കാനും ചെമ്പരത്തി ഇലയോടും പൂവിനോടും ഒപ്പം തൈരും കൂട്ടി അരച്ച് നമ്മുടെ മുടികളിൽ പുരട്ടാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.