നമ്മുടെ പരിസരപ്രദേശങ്ങളിൽ എല്ലാം കാണാൻ സാധിക്കുന്ന ഒരു ചെടിയാണ് തൊട്ടാവാടി. പടർന്നു പന്തലിക്കുന്ന ഇത് ആവശ്യമില്ലാതെ പലരും വെട്ടി കളയുന്ന ഒന്നാണ്. പലപ്പോഴും ഇതിന്റെ ഗുണങ്ങൾ അറിയാതെയാണ് ഇത്തരത്തിൽ വെട്ടി കളയുന്നത്. നിങ്ങളുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും പാടത്തും പറമ്പിലും എല്ലാം ഇത്തരം ചെടികൾ കാണാൻ കഴിയും.
തൊട്ടാവാടി പൈൽസ് പ്രശ്നങ്ങൾ മാറ്റാൻ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ്. തൊട്ടാവാടിയുടെ ഇല മുറിവുണക്കാൻ സഹായിക്കുന്ന ഒന്നാണ്. തൊട്ടാവാടി കൂടാതെ പശുവിൻ പാല് ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ പൈൽസ് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയുന്നതാണ്. പ്രമേഹം വിഷജന്തുക്കൾ കടിച്ചാൽ ഉണ്ടാകുന്ന രക്തസ്രാവം, മുറിവ് തുടങ്ങിയവയ്ക്കെല്ലാം തൊട്ടാവാടി ഫലപ്രദമാണ്. തൊട്ടാവാടിയുടെ വേര് പച്ചവെള്ളത്തിൽ അരച്ചുപുരട്ടുന്നത് ചതവിന് നല്ലതാണ്.
മൂത്രതടസം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായകരമാണ്. അലർജി പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇതു വളരെ സഹായകരമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.