ഭക്ഷണത്തിൽ നിന്ന് ലഭിച്ചത് കോടികൾ വിലയുള്ള നിധി…

പലപ്പോഴും നിധി ലഭിക്കുന്നത് ഭാഗ്യ സൂചകമായി നാം കണ്ടിട്ടുണ്ട്. പലപ്പോഴും പലതരത്തിൽ പല വഴിയിലൂടെ ഭാഗ്യം തേടിയെത്താറുണ്ട്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. ഇത് പലതും സോഷ്യൽ മീഡിയയിൽ വയറൽ ആകാറുണ്ട്. പലപ്പോഴും ഭൂമി കുഴിക്കുമ്പോൾ നിധി ലഭിച്ച വാർത്തകളും പഴയ വീടുകൾ പൊളിക്കുമ്പോൾ നിധി ലഭിച്ച വാർത്തകളും നമ്മൾ കണ്ടിട്ടുള്ളതാണ്.

എന്നാൽ തികച്ചും വ്യത്യസ്തമായ രീതിയിൽ ആണ് ഇവിടെ ഈ യുവതിക്ക് നിധി ലഭിച്ചിരിക്കുന്നത്. ഭാഗ്യമുണ്ടെങ്കിൽ അത് ഏതു വഴിയും വരും എന്നു പറയുന്നത് ഇതാണ്. കഴിക്കാനായി വാങ്ങിയ ഭക്ഷണത്തിൽ നിന്നും ഈ യുവതിക്ക് ലഭിച്ചത് കോടികൾ വിലയുള്ള നിധിയാണ്. 164 രൂപ വിലയുള്ള കടൽ വിഭവം വാങ്ങിയ തായ്‌ലൻഡ് യുവതിക്ക് ലഭിച്ചത് വലിയ യുവതി.

യുവതി തായ്‌ലൻഡിലെ മാർക്കറ്റിൽ നിന്ന് ഭക്ഷണത്തിനു വേണ്ടി വാങ്ങിയ ഒച്ചുകൾ മുറിക്കുമ്പോൾ ലഭിച്ചത് കോടിക്കണക്കിന് മൂല്യമുള്ള പവിഴം ആയിരുന്നു. ഒച്ചുകളുടെ ഷെല്ലി നുള്ളിൽ ഓറഞ്ച് നിറത്തിലുള്ള വസ്തുവാണ് കണ്ടെത്തിയത്. ആദ്യം അത് ഒരു കലാണ് എന്നാണ് അവൾ കരുതിയത്. എന്നാൽ തനിക്ക് ലഭിച്ചിരിക്കുന്നത് ആറു ഗ്രാം ഭാരം വരുന്ന പവിഴം ആണെന്ന് പിന്നീട് യുവതിക്ക് മനസ്സിലായി.

പവിഴ ത്തിന്റെ ഗുണനിലവാരം അനുസരിച്ച് ചെറുതല്ലാത്ത ഒരു ഭാഗ്യം തന്നെ കാത്ത് ഇരിക്കുന്നു എന്ന് അവൾക്ക് മനസ്സിലായി. അടുത്തിടെയുണ്ടായ ഒരു അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു യുവതിയുടെ അമ്മ. കൂടാതെ ക്യാൻസറിനും ചികിത്സയിലാണ്. അമ്മയ്ക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഈ പവിഴം സഹായിക്കുമെന്നാണ് യുവതി പറഞ്ഞത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *