സമ്പത്തിനും പണത്തിനുവേണ്ടി സ്വന്തം കൂടപ്പിറപ്പുകളെ വരെ വഞ്ചിക്കുന്നവർ ഉള്ള ഈ കാലത്ത് ചില സുമനസ്സുകളും ഉണ്ട് എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഒരു നിമിഷനേരത്തേക്ക് ആരായാലും ഒന്ന് ചിന്തിച്ചു പോകുന്ന സംഭവവികാസങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യണമെങ്കിൽ അത് മനസ്സിൽ നന്മയുള്ള വർക്ക് മാത്രമാണ് കഴിയുക.
സംഭവം നടക്കുന്ന തമിഴ്നാട്ടിലാണ്. കുപ്പത്തൊട്ടിയിൽ നിന്നും ലഭിച്ച 100 ഗ്രാം തൂക്കമുള്ള സ്വർണ്ണ നാണയം തിരിച്ചുനൽകി ശുചീകരണ തൊഴിലാളി തമിഴ്നാട്ടിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ഏഴര ലക്ഷം രൂപ വില വരുന്ന സ്വർണ്ണനാണയം ആണ് തൊഴിലാളി തിരികെ നൽകിയത്. കൊറിയർ കമ്പനി ജീവനക്കാരനായ ആളുടെ സ്വർണനാണയം ആണ് നഷ്ടപ്പെട്ടത്.
സ്വർണ്ണ നാണയം പെട്ടിയിൽ ഇട്ടു വെച്ച ശേഷം തന്റെ കിടക്കയുടെ അടിയിൽ ആണ് സൂക്ഷിച്ചിരുന്നത്. പിന്നീട് ഇത് കാണാതായി എന്ന് ഭാര്യയോട് പറഞ്ഞപ്പോഴാണ്. മുറി വൃത്തിയാക്കി എന്നും അവശിഷ്ടങ്ങൾ പുറത്ത് ഉപേക്ഷിച്ചു എന്നും അറിയിച്ചത്. ഉടനെ ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സമീപത്തെ ചവർ നിക്ഷേപിക്കുന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ്.
പരിശോധിക്കുകയും ചെയ്തു. ചപ്പുചവറുകൾ വേർതിരിക്കുന്നതിന് ഇടയിൽ തനിക്ക് ലഭിച്ച സ്വർണ്ണ നാണയം യുവതി തന്റെ മാനേജർ വഴി അധികൃതർക്ക് കൈമാറിയിരുന്നു. പിന്നീട് യുവതി തിരിച്ചേൽപ്പിച്ച സ്വർണ്ണ നാണയം അവകാശികൾക്ക് പോലീസ് സ്റ്റേഷനിൽ വെച്ച് കൈമാറി. യുവതിയുടെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു. കൂടുതൽ അറിയുവാനായി ഈ വീഡിയോ കാണൂ.