പാത്രം കഴുകി കുരങ്ങൻ… രസകരമായ വീഡിയോ പങ്കുവെച്ച് കടയുടമ…

മൃഗങ്ങൾ ചിലപ്പോൾ മനുഷ്യനെക്കാൾ വൃത്തിയായി കാര്യങ്ങൾ ചെയ്യും. ഇത്തരത്തിൽ മനുഷ്യരേക്കാൾ വിവേക ബുദ്ധിയോടെ പ്രവർത്തിക്കുന്ന മൃഗങ്ങളുടെ സംഭവങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളതാണ്. ഒരുനേരത്തെ അന്നം നൽകിയ ജീവനുതുല്യം സ്നേഹിക്കുന്നവരാണ് മൃഗങ്ങൾ. സ്വന്തം ജീവൻ പോലും പണയം വെച്ച് മനുഷ്യനെ രക്ഷപ്പെടുത്താൻ ഇവർ ശ്രമിക്കും.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒന്ന് തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. മനുഷ്യനേക്കാൾ വൃത്തിയായി തട്ടുകടയിലെ പാത്രം കഴുകുന്ന കുരങ്ങന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാതെ ഉണ്ടും ഉറങ്ങിയും കഴിയുന്നവരാണ് മൃഗങ്ങൾ എന്നാണ് പൊതുവെയുള്ള ധാരണ.

എന്നാൽ അത് തെറ്റാണ് എന്ന് കാണിച്ചുതരികയാണ് ഇവിടെ ഒരു കുരങ്ങൻ. ജോലി ചെയ്തു മനുഷ്യരെ സഹായിക്കുന്ന കുരങ്ങന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയത്. ഒരു ചായക്കടയിൽ ആണ് കുരങ്ങന്റെ ഈ സേവനം നടക്കുന്നത്. സംഭവം നടക്കുന്നത് എവിടെയാണെന്ന് വ്യക്തമായിട്ടില്ല. ചായക്കടയിലെ മേശയിൽ കയറിയിരുന്ന് ആണ് കുരങ്ങൻ പാത്രങ്ങൾ കഴുകുന്നത്.

മുന്നിലിരുന്ന വെള്ളം നിറച്ച പാത്രത്തിൽ മുക്കി കൈകൾ കൊണ്ട് തേച്ച് വളരെ വൃത്തിയായി പാത്രം കഴുകുന്ന കുരങ്ങൻ ആണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. കഴുകിയ പാത്രം വൃത്തി ആയോ എന്ന് നോക്കാൻ ആ പാത്രം മണത്ത് നോക്കുന്നതും കാണാൻ കഴിയും. ചുറ്റുമുള്ള മനുഷ്യരെല്ലാം ഏറെ കൗതുകത്തോടെ കൂടിയാണ് കുരങ്ങന്റെ പാത്രം കഴുകൽ നോക്കിനിൽക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *