പല ദാരുണമായ സംഭവങ്ങളുടെയും വാർത്തകൾ നാം കേൾക്കാറുണ്ട്. പലപ്പോഴും കേൾക്കുന്നവരെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ആയിരിക്കാം അവ അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. മണ്ണിൽ പൊതിഞ്ഞ് കല്ലുകൾക്കിടയിൽ ഒരു കുഞ്ഞു മുഖം. വിരലുകൾ ചുരുട്ടിപ്പിടിച്ച് ഒരു കുഞ്ഞു കൈ. ജീവനോടെ കുഴിച്ചു മൂടപ്പെട്ട ഒരു പുതുജീവൻ ആയിരുന്നു അത്. സംഭവം നടക്കുന്നത് ഉത്തരാഖണ്ഡിൽ ആണ്.
ഈ കാഴ്ച കണ്ട തൊഴിലാളികൾ സംഭവം കണ്ട് അമ്പരന്നു പോയി. മണ്ണിനു മുകളിൽ ആ പിഞ്ചു മുഖം ഉയർന്നു കണ്ടില്ലായിരുന്നെങ്കിൽ ഒരു കൈക്കോട്ടിനോ ട്രാക്ടർ ചക്രത്തിനൊ തീർന്നു പോയേനെ ആ ജീവൻ. എന്നാൽ ആ കുഞ്ഞിന്റെ ഭാഗ്യം എന്ന് പറയണം അത്തരത്തിൽ ഒന്നും സംഭവിച്ചില്ല. എത്രനേരം ആ കുഞ്ഞ് ചെളിയിൽ പൊതിഞ്ഞു കിടന്നു എന്ന് ആർക്കുമറിയില്ല. തൊഴിലാളികൾ കണ്ടെത്തുമ്പോൾ അതിന് അനക്കം ഇല്ലായിരുന്നു.
ഒരു തുണിയിട്ട് മൂടിയാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. എങ്ങനെയാണോ തലയുടെ അൽപ ഭാഗവും കൈകാലുകളും പുറത്തുവന്നു. തൊഴിലാളികൾ സ്തബ്ധരായി നിന്നെങ്കിലും ഒട്ടും വൈകാതെ കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞ് ചൂട് ഏറ്റപ്പോൾ അനക്കം വന്നു. ഇതറിഞ്ഞതും ആശുപത്രിയിലെത്തിച്ചു. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചത് കൊണ്ട് ആ കുഞ്ഞു ജീവന് ഒന്നും സംഭവിക്കാതെ കാത്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.