പ്രതിസന്ധിഘട്ടങ്ങളിൽ നമുക്ക് സഹായ വാഗ്ദാനവുമായി സമീപിക്കുന്നവർ വളരെ കുറവാണ്. എന്നാൽ ഇത്തരത്തിൽ മറ്റുള്ളവരുടെ അവസ്ഥ കണ്ട് മനുഷ്യത്വം നിറഞ്ഞ ചില വ്യക്തികളും ഉണ്ട്. കഴിഞ്ഞ ദിവസം തൃശ്ശൂർ പോലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇത്. കുറിപ്പ് ഇങ്ങനെ ഉറക്കമിളച്ച് കണ്ണുകൾ ദുഃഖം തോന്നുന്ന മുഖഭാവം കരഞ്ഞു വറ്റി ഇരിക്കുന്ന കണ്ണുകൾ. ആ യുവതിയെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ ശ്രദ്ധിച്ചു.
അവരുടെ കൈപിടിച്ച് ഒരു ചെറിയ കുട്ടിയും ഉണ്ട്. പതിയെ നടന്നു വന്നു അവർ രണ്ടുപേരും ഓഫീസറുടെ അടുത്ത് എത്തി. എന്നിട്ട് ചോദിച്ചു സാർ എവിടെ പ്രീപെയ്ഡ് ഓട്ടോ കിട്ടുമോ. പ്രീപെയ്ഡ് ഓട്ടോ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് പോലീസുകാരൻ പറഞ്ഞു. ഓട്ടോയിൽ കയറാൻ അവരുടെ കൈവശം പണം ഇല്ല എന്ന് പോലീസുകാരന് മനസ്സിലായി. ഇവരെ കണ്ടു പോലീസുകാരന് എന്തോ പന്തികേട് തോന്നി.
എങ്കിലും അവർ പോകുന്നത് അയാൾ നോക്കി നിന്നു. അങ്ങനെയിരിക്കെയാണ് തന്റെ കൈവശമുണ്ടായിരുന്ന വയർലെസ് ഉപകരണം വഴി ഒരു സന്ദേശം പുറപ്പെടുവിച്ചത്. ഇന്ന് പുലർച്ചെ 3 മണിയോടെ ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയായ സ്ത്രീയേയും അവരുടെ മൂന്നര വയസ്സുള്ള കുട്ടിയെയും കാണാതായിരിക്കുന്നു. വീട്ടിലെ അംഗങ്ങൾ തമ്മിലുള്ള കലാപത്തെത്തുടർന്ന് ആണ് വീട് വിട്ട് ഇറങ്ങിയത്.
ഇവരുടെ ഫോട്ടോയും പിന്നാലെ വന്നു. ഇത് നേരത്തെ കണ്ട സ്ത്രീയും മകനും ആണെന്ന് പൊലീസുകാരന് മനസ്സിലായി. അദ്ദേഹം അവരെ വിളിച്ചു വെയിറ്റിംഗ് റൂമിലേക്ക് കൊണ്ടുപോയി സമാധാനത്തോടെ പറഞ്ഞു. എന്തു പ്രശ്നം ഉണ്ടെങ്കിലും സംസാരിച്ചു പരിഹാരമുണ്ടാക്കാം മകൻ ചെറിയ കുട്ടിയാണ് അവന് നല്ല ഭാവിയുണ്ട്. അത് നശിപ്പിക്കരുത്. ഉടനെതന്നെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഇവരെ കൂട്ടിക്കൊണ്ടുപോയി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.