ഔഷധഗുണങ്ങൾ നിരവധി അടങ്ങിയ സസ്യജാലങ്ങൾ നമുക്ക് ചുറ്റിലും ധാരാളമുണ്ട്. നമുക്ക് അറിയാവുന്ന ഔഷധസസ്യങ്ങളും പേരുപോലും കേൾക്കാത്ത ഔഷധ സസ്യങ്ങളും നമുക്ക് ചുറ്റും ഉണ്ട്. ഇത്തരത്തിലുള്ള പല സസ്യങ്ങളുടെയും ഗുണങ്ങൾ നമ്മെ ഞെട്ടിക്കുന്നതാണ്. ഇത്തരത്തിൽ എല്ലാവർക്കും പരിചിതമായ ഔഷധസസ്യമാണ് ആര്യവേപ്പ്. ആര്യവേപ്പ് ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ.
എങ്കിലും ഇതിന്റെ ചില ഗുണങ്ങൾ അറിയാത്ത കുറച്ചുപേരെങ്കിലും നമുക്ക് ചുറ്റിലും ഉണ്ടാകും ഇത്തരക്കാർക്ക് സഹായകരമായ ഒന്നാണ് ഇവിടെ പറയുന്നത്. വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന ഇത് നിരവധി ഗുണമാണ് നൽകുന്നത്. ആര്യവേപ്പില തിളപ്പിച്ച വെള്ളം ഒരു മാസം കുടിച്ചു നോക്കാം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ അത്യാവശ്യമായ ഒന്നാണ്. ഭക്ഷണം പോലെ തന്നെ ശാരീരികപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് വെള്ളം. വെള്ളം കുടിക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
വെള്ളം തിളപ്പിച്ചശേഷം കുടിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ ഗുണകരം. ഇതുവഴി രോഗാണുക്കൾ നശിക്കുകയും ചെയ്യുന്നു. വെള്ളത്തിലൂടെ പിടിപെടാൻ സാധ്യതയുള്ള രോഗങ്ങൾ നശിക്കുകയും ചെയ്യും. കുടിക്കുന്ന വെള്ളത്തിൽ എന്തെങ്കിലും ഇലകളിട്ട് നാം കുടിക്കാറുണ്ട്. തുളസിയില അതുപോലെതന്നെ കറിവേപ്പില ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഇത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ട്. ഇതുപോലെതന്നെ ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ശരീരത്തിന് ഏറെ ഗുണകരമാണ്.
പ്രമേഹത്തിന് നല്ലൊരു പ്രതിവിധിയാണ് ഇത്. വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് ഇത്. ദഹനത്തിന് സഹായിക്കുന്നു അതുപോലെ മലബന്ധ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.