അടിക്കടി തല മുഴുവൻ വേദന അനുഭവപ്പെടാറുണ്ടോ? ഇതിന്റെ പിന്നിലുള്ള കാരണങ്ങളെ ആരും അറിയാതെ പോകരുതേ.

ശാരീരിക വേദനകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അത്തരത്തിൽ നാം എല്ലാവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഒരു ശാരീരിക വേദനയാണ് തലവേദന എന്നത്. തലവേദന എന്നത് ഒരിക്കലെങ്കിലും വരാത്തവരായി ആരും തന്നെ നമുക്ക് ചുറ്റുമില്ല. എന്നാൽ തലവേദനകളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള ഒരു തലവേദനയാണ് മൈഗ്രൈൻ വേദന. മൈഗ്രേൻ വേദന എന്നു പറഞ്ഞത് അതികഠിനമായിട്ടുള്ള തലവേദനയാണ്.

തലയുടെചുറ്റും അതികഠിനമായ വേദനയാണ് ഇത് മൂലം ഓരോ വ്യക്തികളും അനുഭവിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി ആളുകളെയാണ് ഇത്തരത്തിൽ മൈഗ്രൈൻ തലവേദന പിടികൂടിയിട്ടുള്ളത്. പണ്ടുകാലത്തുള്ളവർ ഇതിനെ ചെന്നിക്കുത്ത് എന്നാണ് വിളിച്ചിരുന്നത്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല സിറ്റുവേഷനും ഇതിന്റെ കാരണങ്ങളായി ഭവിക്കുന്നു. സൂര്യപ്രകാശം ഏൽക്കുന്നതാണ് ഇതിന്റെ ഒരു പ്രധാന കാരണം. ഏതെങ്കിലും പ്രശ്നത്താൽ ഉറക്കം നഷ്ടപ്പെടുകയോ.

നല്ല കുത്തണ മണങ്ങൾ അടിക്കുന്നത് വഴിയോ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് വഴിയോ ഇത്തരത്തിൽ മൈഗ്രേൻ തലവേദനകൾ ഓരോ വ്യക്തികളിലും ഉണ്ടാക്കുന്നു. കൂടാതെ എവിടെക്കെങ്കിലും ദൂരയാത്ര ചെയ്യുന്നത് വഴിയോ മറ്റും ഇത്തരത്തിൽ തലവേദനകൾ കാണാം. മൈഗ്രേന്റെ മറ്റൊരു പ്രധാനപ്പെട്ട കാരണമെന്ന് പറയുന്നത് മാനസികമായിട്ടുള്ള സംഘർഷങ്ങളാണ്. ഇത്തരത്തിലുള്ള മൈഗ്രേനുകൾ പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് കൂടുതലായി കണ്ടുവരുന്നത്.

ഇത്തരത്തിൽ മൈഗ്രേൻ തലവേദന ഉള്ള സമയത്ത് അതിനമായ വേദനയ്ക്ക് ഒപ്പം തന്നെ ശർദ്ദിയും ഉണ്ടാകുന്നു. ഇത്തരത്തിൽ ശർദ്ദിക്കുന്നത് വഴി തലവേദന പകുതിയിലധികം കുറഞ്ഞു വരുന്നതായി കാണാൻ സാധിക്കും. അത്തരത്തിൽ ഛർദിച്ച് നല്ലൊരു ഉറക്കം ഉറങ്ങുകയാണെങ്കിൽ മൈഗ്രേൻ തലവേദന പെട്ടെന്ന് തന്നെ മാറുന്നതായി കണ്ടുവരുന്നു. ഇത്തരത്തിലുളള മൈഗ്രേനുകൾക്ക് അടിക്കടി പെയിൻ കില്ലറുകൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ദോഷകരമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *