സന്ധിവാതത്തിന്റെ മുന്നോടിയായി ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങളെ ആരും കാണാതെ പോകരുതേ…| Arthritis Health Tips Malayalam

Arthritis Health Tips Malayalam : ഇന്നത്തെ സമൂഹത്തിൽ പ്രായഭേദമന്യേ കണ്ടുവരുന്ന ഒരു രോഗമാണ് സന്ധിവാതം. പണ്ട് കാലത്ത് ഇത് കൂടുതൽ പ്രായമായവരെയാണ് ബാധിച്ചിരുന്നത്. എന്നാൽ ഇന്നത്തെ ജീവിത സാഹചര്യങ്ങൾ മാറിമറിഞ്ഞതോടെ തന്നെ ഇത്തരം രോഗങ്ങൾ ചെറുപ്പക്കാരിലും കാണുവാൻ സാധിക്കും. ഇത്തരം രോഗങ്ങൾ നമ്മുടെ ഓരോരുത്തരെയും ജീവിതത്തിൽ ഒരു വെല്ലുവിളിയായി തന്നെ മാറിക്കഴിഞ്ഞിരിക്കുകയാണ്. നമ്മുടെ സന്ധികളെയും അതിനെ ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന ഒരു അവസ്ഥയാണ് സന്ധിവാതം.

പലതരത്തിലുള്ള ആർത്രൈറ്റിസ് രോഗങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും ഇടയിൽ കാണാൻ സാധിക്കുന്നത്. നമ്മുടെ ശരീരത്തിലെ ഏത് സന്ധികളിൽ വേണമെങ്കിലും ഇത്തരത്തിൽ സന്ധിവാതം ഉണ്ടാകാവുന്നതാണ്. ഇത്തരത്തിൽ സന്ധിവാതം ഉണ്ടാകുമ്പോൾ അത് പലതരത്തിലുള്ള ലക്ഷണങ്ങളെ പുറപ്പെടുവിക്കാറുണ്ട്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നാം തിരിച്ചറിഞ്ഞുകൊണ്ട് അതിനെ വളരെ വേഗത്തിൽ ചികിത്സിച്ചു മാറ്റുകയാണെങ്കിൽ അംഗവൈകല്യം പോലുള്ള അവസ്ഥകൾ മറികടക്കാൻ നമുക്ക് സാധിക്കും.

അത്തരം ലക്ഷണങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് സന്ധികളിൽ ഉണ്ടാകുന്ന വേദനകളും നീർക്കെട്ടുകളും. അവയോടൊപ്പം തന്നെ സന്ധികൾ ചുവന്നിരിക്കുന്നതും ഇതിന്റെ ലക്ഷണമാണ്. കൂടാതെ ഇടവിട്ടുള്ള പനി ക്ഷീണം തൊലിപ്പുറത്തെ സ്കിന്നിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ എല്ലാം ഇതിന്റെ മറ്റു ലക്ഷണങ്ങളാണ്. ഇത്തരത്തിൽ ഏതെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ പെട്ടെന്ന് തന്നെ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്.

ഇത്തരത്തിൽ സന്ധിവാതങ്ങൾ ഉണ്ടാകുന്നതിന് കാരണങ്ങളാണ് ഉള്ളത്. അവയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ശരീര ഭാരം അമിതമായി ശരീരഭാരം കൂടുക എന്നുള്ളത്. അതോടൊപ്പം തന്നെ സന്ധികളിൽ ഏതെങ്കിലും തരത്തിലുള്ള ഇഞ്ചുറി ഉണ്ടാവുന്നത് വഴിയോ പേശികളുടെ ബലഹീനത കുറയുന്നത് വഴിയോ വ്യായാമക്കുറവ് ഉണ്ടാകുന്നത് വഴിയോ എല്ലാം ഇത്തരത്തിൽ സന്ധിവാതങ്ങൾ സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *