ഔഷധസസ്യങ്ങളിൽ ഏറെ ഗുണങ്ങൾ നമുക്ക് നൽകുന്ന ഒരു സസ്യമാണ് കയ്യോന്നി. ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള ഒരു ഔഷധ സസ്യം കൂടിയാണ് ഇത്. ഇതിനെ പല സ്ഥലത്തും പല പേരുകളിലാണ് പറയപ്പെടുന്നത്. കഞ്ഞുണ്ണി എന്നും കയ്യന്യം എന്നുംഇത് പറയപ്പെടുന്നു. ഇത് നമ്മുടെ പറമ്പുകളിലും മറ്റും തഴച്ചു വളരുന്ന ഒരു ഔഷധസസ്യമാണ്. ഇതിന്റെ ഇലയും തണ്ടും പൂവും വേരുമെല്ലാം ഒരുപോലെ ഔഷധഗുണങ്ങൾ നിറഞ്ഞതാണ്.
ആയുർവേദ മരുന്നുകളിലെ ഒരു പ്രധാനിയാണ് ഇത്. മുടി സംരക്ഷണത്തിന് കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഔഷധ മൂല്യമുള്ള സസ്യം കൂടിയാണ് ഇത്. മുടികൊഴിച്ചിൽ താരൻ അകാലനര എന്നിങ്ങനെ എല്ലാം മാറ്റുന്നതിന് വേണ്ടി ഇതിന്റെ എണ്ണ ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ കരളിന്റെ പ്രവർത്തനത്തിന് ഗുണകരമായിട്ടുള്ള ഒരു ഔഷധസസ്യമാണ് ഇത്. ഫാറ്റി ലിവറിനെ പൂർണ്ണമായി നീക്കാൻ ഇതിന്റെ നീരിനെ സാധിക്കും.
അതോടൊപ്പം രക്തസമ്മർദ്ദത്തെ ഇല്ലാതാക്കാനും ഇതിന്റെ നീരിനെ കഴിവുണ്ട്. ഇവയ്ക്കെല്ലാം ഉപരി നമ്മുടെ നിത്യജീവിതത്തിൽ നാം നേരിട്ടുകൊണ്ടിരിക്കുന്ന കഫക്കെട്ട് ജലദോഷം ചുമ എന്നിവയെ പൂർണമായും ഇല്ലാതാക്കാൻ ഇതിന്റെ നീരിനെ കഴിയും. അത്തരത്തിൽ കഫം പൂർണമായി നീക്കം ചെയ്യുന്നതിന് കയ്യോന്നി ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്.
ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമായിട്ടുള്ള റെമഡിയാണ്. ഇതിനായി ഇതിന്റെ നീരാണ് ഉപയോഗിക്കുന്നത്. ഇതിന്റെ നീര് രണ്ടോ മൂന്നോ തുള്ളി നമ്മുടെ മൂക്കിലേക്ക് വലിച്ചു കയറ്റുകയാണ് ചെയ്യുന്നത്. അതുവഴി മൂക്കിലൂടെയും വായയിലൂടെയും കെട്ടിക്കിടക്കുന്ന എല്ലാ കഫവും തുറന്നു പോകുന്നു. ഇതുവഴി മറ്റ് ഒട്ടനവധി രോഗാവസ്ഥകളെ മറികടക്കാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.