ആർത്തവ സമയത്തെ അസ്വസ്ഥതകൾ മാറാതെ നീണ്ടുനിൽക്കുന്നുണ്ടോ? ഇതിന്റെ യഥാർത്ഥ കാരണത്തെ ആരും തിരിച്ചറിയാതെ പോകരുതേ…| Endometriosis symptoms and signs

Endometriosis symptoms and signs : സ്ത്രീകളെ സ്ത്രീയായി മാറ്റുന്നത് ആർത്തവം എന്ന പ്രക്രിയയിലൂടെയാണ്. അതിനാൽ തന്നെ ഓരോ സ്ത്രീകളുടെയും ജീവിതത്തിൽ ആർത്തവത്തിന് വളരെ വലിയ സ്ഥാനം തന്നെയാണ് ഉള്ളത്. ഈ ആർത്തവ സമയങ്ങളിൽ സ്ത്രീകൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. മാസത്തിൽ 5 7 ദിവസം നീണ്ടുനിൽക്കുന്നതാണ് ഒരു ആർത്തവം. ആർത്തവസമയങ്ങളിൽ ബ്ലീഡിങ് ഉണ്ടാവുന്നതിനാൽ തന്നെ വയറുവേദനയാണ് ഇതുവഴി ഉണ്ടാക്കുന്നത്.

വയറുവേദന ഒപ്പം തന്നെ ക്ഷീണo ഉറക്കക്കുറവ് മൂഡ്‌സ്വിങ്സ് എന്നിങ്ങനെയും കാണുന്നു. ചിലരിൽ വയറുവേദനയ്ക്കൊപ്പം ശർദ്ദിയും ഈ സമയങ്ങളിൽ ഉണ്ടാകുന്നു. കൂടാതെ മാനസികമായിട്ടുള്ള പലതരത്തിലുള്ള പിരിമുറുക്കങ്ങളും ഈ സമയങ്ങളിൽ ഓരോ സ്ത്രീകളും അനുഭവിക്കുന്നു. എന്നാൽ എല്ലാവർക്കും ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകണമെന്നില്ല. ആർത്തവ ദിവസങ്ങളുടെ ഒന്നും രണ്ടും ദിവസങ്ങളിലാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒട്ടുമിക്ക ആളുകളിലും കാണുന്നത്.

എന്നാൽ ചില സ്ത്രീകളിൽ ഇത് പത്തും പതിനഞ്ചു ദിവസവും ഒരു മാസം നീണ്ടുനിൽക്കുന്നതായി കാണുന്നു. ഇത് ഏതാ വിധം ചികിത്സിച്ച് മാറ്റേണ്ട ഒരു അവസ്ഥയാണ്. അബ്നോർമൽ ആയിട്ടുള്ള വേദനകളും അസ്വസ്ഥതകളാണ് ഈ സമയങ്ങളിൽ ചില സ്ത്രീകൾക്ക്ഉണ്ടാകുന്നത്. ഇത്തരത്തിൽ മാസത്തിൽ പകുതിയിലധികം വേദനയും മറ്റ് അസ്വസ്ഥതകളും നേരിടേണ്ടി വരുമ്പോൾ അവർക്ക് ജീവിതത്തോട് തന്നെ മടുപ്പ് തോന്നുന്നു. പലതരത്തിലുള്ള കാരണങ്ങളാൽ ആർത്തവ.

സമയത്തുണ്ടാകുന്ന വേദനകൾ പത്തിൽ കൂടുതൽ ദിവസം നീണ്ടുനിൽക്കാം. പല തരത്തിലുള്ള ഇൻഫെക്ഷനുകൾ ഗർഭാശയ സംബന്ധമായിട്ടുള്ള മറ്റു അസുഖങ്ങൾ എന്നിങ്ങനെ പലതും ഇത്തരത്തിലുള്ള വേദനകളുടെ പിന്നിലുണ്ട്. അത്തരത്തിൽ ഇന്നത്തെ സമൂഹത്തിൽ വളരെ കോമൺ ആയി കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് എൻഡോമെട്രിയോസ്. ഗർഭപാത്രത്തിന്റെ ഉള്ളിൽ വളരേണ്ടവ ഗർഭപാത്രത്തിന് പുറത്തായി കാണുന്ന ഒരു സ്ഥിതി വിശേഷം ആണ് ഇത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *