മുഖം നമുക്ക് കാണിച്ചു തരുന്ന ഇത്തരം രോഗലക്ഷണങ്ങളെക്കുറിച്ച് ആരും കാണാതെ പോകരുതേ.

പണ്ടത്തെ കാലത്ത് അപേക്ഷിച്ച് ഇന്ന് അടിസ്ഥാന സൗകര്യങ്ങൾ കൂടി വരികയാണ്. അതുപോലെ തന്നെ ജീവിതത്തിലും ജീവിത രീതിയിലും മാറ്റങ്ങൾ വന്നു കഴിഞ്ഞു. ഇവയുടെയെല്ലാം ഫലമായി പലതരത്തിലുള്ള രോഗങ്ങളും നമ്മളിലേക്ക് കടന്നു കൂടുകയാണ്. ഇത്തരത്തിൽ രോഗങ്ങൾ പലപ്പോഴും നാം തിരിച്ചറിയാതെ പോകാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഓരോ രോഗങ്ങൾക്കും നമ്മുടെ ശരീരം തന്നെ പലതരത്തിലുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് കാണാൻ സാധിക്കും.

അത്തരത്തിൽ നമ്മുടെ മുഖം പ്രകടമാക്കുന്ന ചില രോഗങ്ങളുടെ ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ സർവ്വസാധാരണമായി തന്നെ ഓരോരുത്തരിലും കാണുന്നതാണ്. എന്നാൽ ചിലരിൽ അനിയന്ത്രിതമായിട്ടുള്ള മുടികൊഴിച്ചിലുകൾ ഉണ്ടാകുന്നു. ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന്റെ കാരണങ്ങളിൽ ഒന്നാണ് സ്ത്രീകളിലും പുരുഷന്മാരിലും ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ വർദ്ധനവ്.

അതുപോലെ തന്നെ കാൽസ്യം വിറ്റാമിൻ ഡി ഇ എന്നിങ്ങനെയുള്ളവ കുറയുമ്പോഴും മുടികൊഴിച്ചിൽ കാണാൻ സാധിക്കുന്നു. അതുപോലെ മറ്റൊരു ലക്ഷണമാണ് കണ്ണുകൾ ചുവന്ന് തുടുത്തിരിക്കുന്നത്. ഇത്തരത്തിൽ കണ്ണുകളിൽ നല്ല ചുവപ്പ് ഉണ്ടെങ്കിൽ അത് ലിവർ രോഗങ്ങളുടെ ലക്ഷണങ്ങളാണ്. കണ്ണിന്റെ അടിയിൽ ചുവപ്പ് അധികമായിട്ടാണ് കാണുന്നത് എങ്കിൽ അത് ഇൻസുലിൻ റസിസ്റ്റൻസിന്റെ ഒരു ലക്ഷണമാണ്.

അതുപോലെ തന്നെ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾക്ക് കണ്ണ് മഞ്ഞ നിറത്തിൽ ഇരിക്കുന്നതായി കാണാൻ സാധിക്കും. കൂടാതെ കണ്ണിന് ചുറ്റുമുള്ള കറുത്ത നിറങ്ങളും പലതരത്തിലുള്ള രോഗങ്ങളുടെ ലക്ഷണമാണ്. പിസിഒഡി അമിതമായിട്ടുള്ള സ്ട്രെസ് ഡിപ്രഷൻ ഉറക്കമില്ലായ്മ എന്നിങ്ങനെയുള്ള രോഗങ്ങൾക്കാണ് ഇത്തരത്തിൽ കണ്ണിന് ചുറ്റും കറുത്ത നിറങ്ങൾ കാണുന്നത്. അതുപോലെ തന്നെ കണ്ണിന്റെ അടി തൂങ്ങി നിൽക്കുന്നത് കിഡ്നി സംബന്ധമായ രോഗങ്ങളുടെ ഒരു ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.