വാഴക്കുല വെട്ടുമ്പോൾ ഇതിനെ ഒരിക്കലും കളയരുത്. ഇത് തരുന്ന ഇത്തരം ഗുണങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ.

നാമോരോരുത്തരും എന്നും ഭക്ഷണ രീതിയിൽ വെറൈറ്റികൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ വ്യത്യസ്ത രീതിയിലുള്ള ഭക്ഷണങ്ങളാണ് ഓരോ ദിവസവും നാം ഉപയോഗിക്കുന്നത്. എന്നാൽ ഇവയെല്ലാം നമ്മുടെ ശരീരത്തിന് ഗുണമാണോ എന്ന് നാം ആരും തിരിച്ചറിയുന്നില്ല. ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ അമിതമായി കഴിക്കുന്നത് വഴി ശരീരത്തിലേക്ക് പോഷകങ്ങൾക്ക് പകരം മറ്റു പല വിഷാംശങ്ങളാണ് കയറിക്കൊള്ളുന്നത്.

എന്നാൽ നമ്മുടെ ശരീരത്തിലെ എല്ലാ വിഷാംശങ്ങളും നീക്കം ചെയ്യുന്നതിനും മറ്റും നാം ഫൈബറുകൾ അടങ്ങിയ ഭക്ഷണമാണ് പ്രധാനമായും കഴിക്കേണ്ടത്. അത്തരത്തിൽ ഫൈബറുകൾ അധികമായി അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് വാഴക്കൂമ്പ്. ഇതിനെ പലയിടത്തും പല പേരുകളിലാണ് അറിയപ്പെടുന്നത്. വാഴക്കുല യുടെ അടിയിലായി തൂങ്ങി നിൽക്കുന്ന വാഴയുടെ പൂവാണ് ഇത്. പൊതുവേ ഈ പൂവ് കളയാറാണ് പതിവ്. എന്നാൽ ഇത് അതി വിശിഷ്ടമായ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പദാർത്ഥമാണ്.

ഒട്ടനവധി ആരോഗ്യ നേട്ടങ്ങളാണ് ഇത് ദിവസവും കഴിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്. ഫൈബർ റിച്ച് ആയതുപോലെതന്നെ കുറഞ്ഞ കലോറി മാത്രമാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. അതിനാൽ തന്നെ നമ്മുടെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സ്ഥിരം ഉപയോഗിക്കാൻ പറ്റുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ്. ഇത് ഫൈബർ റിച്ച് ആയതിനാൽ തന്നെ വയർ സംബന്ധമായ എല്ലാ രോഗാവസ്ഥകളും ചെറുക്കുന്നതിനും ദഹനം പ്രോപ്പറായി നടക്കുന്നതിനും ഇത് സഹായകരമാണ്.

അതുപോലെതന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ ഒട്ടനവധി വൈറ്റമിനുകളും അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ഇത്. അതിനാൽ തന്നെ ശാരീരികമായുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഇത് വളരെ അത്യാവശ്യമാണ്. പൊട്ടാസ്യം വൈറ്റമിൻ എ വൈറ്റമിൻ സി എന്നിങ്ങനെ ഒട്ടനവധിയാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *