നാമോരോരുത്തരുടെ ചുറ്റുപാടും ധാരാളം തന്നെ കാണാൻ സാധിക്കുന്ന ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക. ഇതിനെ പലയിടത്തും പല പേരുകളിലാണ് അറിയപ്പെടുന്നത്. ഞവര കഞ്ഞിക്കൂർക്ക കർപ്പൂരവള്ളി എന്നിങ്ങനെ പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന പലതരത്തിലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിവുള്ള ഒരു ഔഷധസസ്യം കൂടിയാണ് ഇത്. ഇതിന്റെ ഇലയും തണ്ടും എല്ലാം ഒരുപോലെ ഔഷധഗുണങ്ങൾ ഉള്ളതാണ്.
ഇത് പ്രധാനമായും കുട്ടികളിലെയും മുതിർന്നവരിലേയും പനി കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ള രോഗങ്ങളെ മറികടക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ഉണർത്താൻ അത്യാവശ്യമായിട്ടുള്ള ഒരു ഘടകം കൂടിയാണ്. നവജാത ശിശുക്കളുടെ മൂക്കടപ്പും നീരിറക്കവും എല്ലാം മാറുന്നതിന് ഈ ഇല വാട്ടി നെറുകയിലിടുന്ന ശീലം പണ്ടുകാലം മുതലേ ഉണ്ട്. അതുപോലെ തന്നെ കുട്ടികളിലെ വിരശല്യത്തെ പൂർണമായും മറികടക്കാനും ഇതിന്റെ നീരിനെ കഴിവുണ്ട്.
അതോടൊപ്പം തന്നെ വയറു സംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും മറികടക്കാനും ദഹനം ശരിയായ വിധം നടക്കുവാനും ഇത് ഉത്തമമാണ്. കൂടാതെ മുടിയുടെ സംരക്ഷണത്തിനും ഇത് ഉത്തമമാണ്. ഇത്തരത്തിൽ ധാരാളം ഔഷധഗുണമുള്ള പനിക്കൂർക്ക ഉപയോഗിച്ചുകൊണ്ട് കഫക്കെട്ടിനെയും ജലദോഷത്തെയും തൊണ്ടവേദനയും.
പനിയെയും എല്ലാം പെട്ടെന്ന് മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു മരുന്ന് തന്നെയാണ്. ഇതിനെ ഫലം ലഭിക്കാൻ അല്പം വൈകിയാലും യാതൊരു തരത്തിലുള്ള ദോഷവും നമുക്ക് വരുത്തി വയ്ക്കുകയില്ല. തുടർന്ന് വീഡിയോ കാണുക.