ഇന്നത്തെ സമൂഹത്തിൽ അധികമായി തന്നെ കാണുന്നഒരു രോഗമാണ് സ്ട്രോക്ക്. സ്ട്രോക്കിനെ കുറിച്ചുള്ള അവബോധം നമ്മുടെ ഇടയിൽ വളരെ കുറവാണ് ഉള്ളത്. അതിനാൽ തന്നെ അത്തരം ഒരു അവബോധം ലഭിക്കുന്നതിന് വേണ്ടി വരെ നാം ആചരിച്ചു പോരുന്നു. ഇത് നമ്മുടെ ഇടയിൽ സ്ട്രോക്കിനെ കുറിച്ചുള്ള അറിവ് ഉണ്ടാകുന്നതിനും അതിനെ എങ്ങനെയെല്ലാം പ്രതിരോധിക്കാം എന്ന് അറിയുന്നതിന് വേണ്ടിയാണ് ഉള്ളത്.
സ്ട്രോക്ക് എന്നത് നമ്മുടെ മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം തകരാറിലായി കോശങ്ങളുടെ മരണത്തിന് കാരണമാകുന്ന ഒരു അവസ്ഥയാണ്. ഇന്ന് ഇത് പ്രായഭേദമന്യേ ഓരോരുത്തരിലും കാണുന്ന ഒരു അവസ്ഥയായി മാറിക്കഴിഞ്ഞു. പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരം ഇതിനെ കാണിക്കുന്നത്. നേരം വെളുത്ത് ഉറക്കത്തിൽ നിന്ന് എണീക്കുമ്പോൾ ചിലരുടെ ചുണ്ടുകൾ സൈഡിലേക്ക് കോടുന്നതായി കാണാറുണ്ട്. അതുപോലെ തന്നെ കൈകളിൽ ഉണ്ടാകുന്ന കോച്ചി പിടുത്തവും സംസാരിക്കുമ്പോൾ.
ഉണ്ടാകുന്ന തപ്പലും സംസാരിക്കാൻ കഴിയാതെ വരുന്ന അവസ്ഥകളും ഇതിന്റെ ലക്ഷണങ്ങളാണ്. കൂടാതെ ഇത്തരം ഒരു അവസ്ഥയിൽ കണ്ണിന്റെ കാഴ്ച മങ്ങുന്നതായും അനുഭവപ്പെടാറുണ്ട്. ഇത് രാവിലെ എണീക്കുമ്പോഴും അല്ലാതെ മറ്റു സമയങ്ങളിലും കാണാവുന്നതാണ്. ഈ സ്ട്രോക്ക് രണ്ടുവിധത്തിലാണ് പ്രധാനമായും ഉള്ളത്. ഒന്ന് ഇസ്കെമിക് സ്ട്രോക്ക് മറ്റേത് ഹെമറാജിക് സ്ട്രോക്ക്.
രക്തോട്ടം കുറഞ്ഞുവരുന്ന സ്ട്രോക്ക് ആണ് ഇസ്കെമിക് സ്ട്രോക്ക്. രക്തക്കുഴലുകൾ പൊട്ടി ബ്ലീഡിങ് ഉണ്ടാകുന്ന അവസ്ഥയാണ് ഹെമറാജിക് സ്ട്രോക്ക് എന്ന് പറയുന്നത്. ഹെമറാജിക് സ്ട്രോക്ക് ഉണ്ടാകുന്നത് ബിപി കൂടി നിൽക്കുന്ന അവസ്ഥയിലാണ്. ഇസ് കെമിക്സ് സ്ട്രോക്ക് ഉണ്ടാകുന്നത് ബിപിയും ഷുഗറും കൊളസ്ട്രോളും കൺട്രോൾ ഇല്ലാതിരിക്കുമ്പോഴും സ്ട്രസ്സ് ഉണ്ടാകുമ്പോഴും മറ്റു പല രോഗങ്ങളും ഉണ്ടാകുമ്പോഴും ഉണ്ടാകുന്നതാണ്. തുടർന്ന് വീഡിയോ കാണുക.