ഇന്നത്തെ കാലഘട്ടത്തിൽ നാം നിത്യവും നേരിടുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ അസിഡിറ്റി എന്നിങ്ങനെയുള്ളവ. ഇത് പ്രത്യക്ഷത്തിൽ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും കാണിക്കുന്നില്ലെങ്കിലും ഇത് വയറുവേദന മലബന്ധം വയറു പിടുത്തം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിങ്ങനെയുള്ള പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന ഒന്നാണ്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ദഹനം ശരിയായ വിധം നടക്കാത്തതാണ്. കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിനെ പിടിക്കാതെ വരുമ്പോൾ ഇത്തരത്തിൽ ദഹനം ഉണ്ടാക്കുന്നു. അതുപോലെ തന്നെ നമ്മുടെ ദഹനത്തെ സാധ്യമാക്കുന്നതിന്.
വേണ്ടി വയറിൽ ഉണ്ടാകുന്ന നല്ല ബാക്ടിരിയകളുടെ അഭാവം ഉണ്ടാവുകയും അതുവഴി ചീത്ത ബാക്ടീരിയകൾ പെറ്റുപെരുക്കുകയും ചെയ്യുമ്പോൾ ഇത്തരത്തിൽ ദഹനം ശരിയായ വിധം നടക്കാതെ വരുന്നു. കൂടാതെ പാലും പാലുൽപന്നങ്ങളും കഴിക്കുമ്പോൾ ഉണ്ടാകുന്ന ലാക്ടോ ഇൻഡോളൻസും ഗോതമ്പും ഗോതമ്പു ഉൽപ്പന്നങ്ങളും കഴിക്കുമ്പോൾ ഉണ്ടാകുന്ന ഗ്ലൂട്ടൻ ഇൻഡോളൻസും എല്ലാം ദഹനത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥകളാണ്.
ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മറി കടക്കണമെങ്കിൽ നാമോരോരുത്തരും കഴിക്കുന്ന ആഹാരങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരേണ്ടതാണ്. അത്തരത്തിൽ ആഹാരങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അതിനാൽ തന്നെ ഏതു ഭക്ഷണം കഴിക്കുമ്പോഴാണ് നമുക്ക് അലർജി ഉണ്ടാകുന്നത് എന്ന് നാം ഓരോരുത്തരും സ്വയം തിരിച്ചറിയേണ്ടതാണ്.
ഇത്തരത്തിൽ അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങളെ തിരിച്ചറിയുന്നതിനു വേണ്ടി പലതരത്തിലുള്ള ടെസ്റ്റുകളും ഇന്ന് അവൈലബിൾ ആണ്. ഇത്തരത്തിലുള്ള ടെസ്റ്റുകളിലൂടെ നമ്മുടെ ശരീരത്തിന് അത് പിടിക്കുമോ ഇല്ലയോ എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ദഹത്തെ സുഖകരമാക്കാനും അത് വഴി ഇത്തരത്തിലുള്ള ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങളെ മറികടക്കാനും സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.