ജീവിതത്തിൽ പലപ്പോഴും അറിഞ്ഞോ അറിയാതെ പല കാര്യങ്ങളും ശ്രദ്ധിക്കാതെ പോകാറുണ്ട്. എന്നാൽ ഇത്തരത്തിൽ അശ്രദ്ധമായി കരുതുന്ന ഫല വസ്തുതകളും വലിയ രീതിയിലുള്ള വിപത്തുകൾ പിന്നീട് ഉണ്ടാക്കിയേക്കാം. ഇത് ശരീരത്തിലെ അസുഖങ്ങളും അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും ആയി കാണാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എന്താണ് സ്ട്രോക്ക്, സ്ട്രോക്ക് ഉള്ള രോഗി ആശുപത്രിയിൽ എത്തിയാൽ എന്തൊക്കെ ചികിത്സകളാണ് ആവശ്യമായി വരുന്നത്. സ്ട്രോക്ക് രക്തക്കുഴലുകളുടെ ഒരു അസുഖമാണ്. പലപ്പോഴും എല്ലാവരും കേട്ടിട്ടുള്ള ഒന്നാണ് ഇത്. ഹൃദയാഘാതത്തെ പറ്റിയും എല്ലാവർക്കും അറിയാവുന്നതാണ്. ഹൃദയത്തിലേക്കുള്ള രക്ത ധമനികളിൽ ഉണ്ടാകുന്ന കൊഴുപ്മൂലം രക്തക്കുഴലുകൾ അടഞ്ഞു പോവുകയും ഹൃദ്യഘാതം ഉണ്ടാവുകയും ചെയ്യുന്നു.
അതുപോലെതന്നെ തലച്ചോറിലേക്കുള്ള രക്ത കുഴലുകളിൽ ബ്ലോക്ക് ഉണ്ടാവുകയും രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നതാണ് സ്ട്രോക്ക് ആയി കാണുന്നത്. ഇത് രണ്ടു തരത്തിൽ കാണാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ നേരത്തെ കണ്ടെത്താം ചികിത്സിക്കാൻ തുടങ്ങിയ കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാം. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ എളുപ്പത്തിൽ ഓർത്തിരിക്കാൻ ആയി ബീഫാസ്റ്റ് എന്ന് പറയാറുണ്ട്. B, e, f, a, s, t എന്നി അക്ഷരങ്ങളിൽ തുടങ്ങുന്നവയാണ് അവ.
ബാലൻസ്, ഐസ്, ഫേസ്, ആം, സ്പീച്ച്, ടൈം എന്നിവയാണ്. ബാലൻസ് നഷ്ടപ്പെടുന്ന പോലത്തെ അവസ്ഥ കാഴ്ച നഷ്ടപ്പെടുന്നത് പോലെ തോന്നുക കാഴ്ച രണ്ടായി തോന്നുപോലെ തോന്നുന്നത് മുഖം ഒരു ഭാഗത്തേക്ക് കോടി പോകുന്നത് കൈകൾ ഒരു ഭാഗത്തേക്ക് താന്നു പോകുന്നത് സംസാരിക്കാൻ കഴിയുന്നില്ല നമ്മൾ സംസാരിക്കുന്നത് മനസ്സിലാക്കാൻ സാധിക്കുന്നില്ല ഇത്തരത്തിലുള്ള സൂചനകൾ കണ്ടുകഴിഞ്ഞാൽ അടിയന്തരമായി രോഗിയെ ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.