Belly fat reducing : ഇന്ന് ഏറ്റവും കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് അമിതമായ ശരീരഭാരം. ഇന്ന് ശരീരഭാരം കുറയ്ക്കാൻ വേണ്ടി നാം ഓരോരുത്തരും ഓടി നടക്കുകയാണ്. ഇതിന് പ്രധാന കാരണം എന്ന് പറയുന്നത് രോഗാവസ്ഥകൾ ആണ്. അമിതഭാരം മൂലം ഒട്ടനവധി രോഗാവസ്ഥകളാണ് നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്നത്. അതിനാൽ തന്നെ ഇന്ന് ഭാരം കുറയ്ക്കാൻ എല്ലാവരും നെട്ടോട്ടമോടുകയാണ്. ശരീരഭാരം കുറയ്ക്കാൻ ഏറ്റവുമാദ്യമായി നാം കുറക്കേണ്ടത് ഗ്ലൂക്കോസ് കണ്ടന്റ് ആണ്.
അതിനാൽ തന്നെ ഓരോരുത്തരും ഡയറ്റ് പ്ലാനിൽ ഷുഗറിനെ പൂർണമായി കുറക്കാറുണ്ട്. എന്നാൽ ഗ്ലൂക്കോസ് കണ്ടന്റ് കുറയ്ക്കണമെങ്കിൽ മധുരം ഒഴിവാക്കിയത് കൊണ്ട് മാത്രം സാധിക്കുകയില്ല. അതിനെ നാം പ്രധാനമായും ഒഴിവാക്കേണ്ടത് അന്നജങ്ങളെയാണ്. നമ്മുടെ ശരീരത്തിലേക്ക് കാർബൊഹൈഡ്രേറ്റുകൾ ലഭിക്കുന്ന ഭക്ഷണങ്ങൾ പൂർണമായോ ഭാഗികമായോ ഉപേക്ഷിച്ചാൽ മാത്രമേ ശരീരഭാരം കുറയ്ക്കാൻ സാധിക്കുകയുള്ളൂ.
അത്തരത്തിൽ നാം അരി ഗോതമ്പ് മുതലായ തവിടുകൾ കുറഞ്ഞ ധാന്യങ്ങൾ ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ തവിടുകൾ ധാരാളമായിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ വേണം നാം കഴിക്കാനും. കൂടാതെ ധാരാളം പച്ചക്കറികളും ഇലക്കറികളും പഴവർഗങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുമാണ്. നമുക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഭക്തപദാർത്ഥങ്ങളാണ് ക്യാരറ്റ് കുക്കുംബർ ബീട്രൂട്ട് ആപ്പിൾ തുടങ്ങിയ ഫൈബറുകൾ ധാരാളം അടങ്ങിയിട്ടുള്ള വെജിറ്റബിൾസും ഫ്രൂട്ട്സുകളും.
ഇവ നമുക്ക് വേവിച്ചോ അല്ലാതെ സാലഡുകൾ രൂപത്തിലോ കഴിക്കാവുന്നതാണ്. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നത് വഴി വിശപ്പ് കുറയുകയും അതുവഴി നമ്മുടെ ശരീരത്തിലെ കൊഴുപ്പുകൾ ചെയ്യുന്നു. കൂടാതെ കലോറി കുറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കേണ്ടതും അനിവാര്യമാണ്. അതുപോലെതന്നെ ഡയറ്റിൽ ഭക്ഷണപദാർത്ഥങ്ങൾ ക്രമപ്പെടുത്തുമ്പോൾ പ്രോട്ടീൻ കുറഞ്ഞു പോകാതെ ശ്രദ്ധിക്കേണ്ടതുമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr