ഈ ആധുനിക കാലത്ത് വളരെയധികം പേരെ ബാധിക്കുന്ന ഒന്നാണ് സന്ധികൾക്ക് ഉണ്ടാകുന്ന വേദന അതുപോലെതന്നെ വേദനയോടുകൂടിയ നീർക്കെട്ടും. ഈ ഒരു അവസ്ഥ യുടെ കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. എപ്പോഴാണ് ഈ കാര്യങ്ങൾ ഗൗരവമായി കണക്കാക്കേണ്ടത് ഡോക്ടറെ സമീപിക്കേണ്ടത് എപ്പോഴാണ് അത്തരം കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എന്താണ് ഒരു സന്ധി അഥവാ ജോയിന്റ് എന്ന് പറയുന്നത്.
രണ്ട് അസ്ഥികളെ അഥവാ എല്ലുകളേ യോജിപ്പിക്കുന്ന ഭാഗത്തെ ആണ് സന്ധി അഥവാ ജോയിന്റ് എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിൽ ഏകദേശം വലുതും ചെറുതുമായ മുന്നൂറോളം സന്ധികൾ ഉണ്ട്. ഈ സന്ധികളെ ബാധിക്കുന്ന വേദന അല്ലെങ്കിൽ വേദനയോടു കൂടിയ നീർക്കെട്ട് അതിനെയാണ് ആർത്രൈറ്റിസ് അഥവാ സന്ധിവേദന എന്ന് പറയുന്നത്.
ഇവിടെ പ്രധാനമായും മനസ്സിലാക്കേണ്ടത് ആർത്രൈറ്റിസ് എന്ന് പറയുന്നത് പല രോഗങ്ങളുടെയും ഒരു ലക്ഷണം മാത്രമാണ് എന്നുള്ളതാണ്. ചില സമയങ്ങളിൽ മൈഗ്രൈൻ തുടങ്ങിയ അസുഖങ്ങളുടെ ഭാഗമായി തലവേദന ഒരു ലക്ഷണമായി വരുന്നതുപോലെ ആർത്രൈറ്റിസ് എന്ന് പറയുന്നത് പല രോഗങ്ങളുടെയും ഒരു ബാഹ്യ ലക്ഷണം മാത്രമാണ്. ഇത് പ്രായമായവരിൽ മാത്രം കാണുന്ന ഒരു രോഗമാണ് എന്നാണ് പലരുടേയും ധാരണ.
എന്നാൽ ഇത് തികച്ചും തെറ്റായ ഒരു ധാരണയാണ്. ഈ ലക്ഷണങ്ങൾ പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന പ്രശ്നങ്ങളാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.