കുട്ടികളിലും മുതിർന്നവരും ഒരുപോലെ കാണുന്നതാണ് വായ്പുണ്ണ് .ചില സമയങ്ങളിൽ നമ്മുടെ വായയിൽ ചെറിയ കുരുക്കൾ പോലെയും പോളങ്ങൾ പോലെയും ചുവന്ന നിറത്തിൽ കാണാവുന്നതാണ്. ഇത്തരത്തിൽ കാണുന്നതിനെ വായ്പുണ്ണ് എന്നാണ് പറയുന്നത്. മോണകളുടെ ഇരുവശങ്ങളിലും നാവിനടിയിലും ചുണ്ടുകളുടെ സൈടുകളിലും എല്ലാം ഇത് കാണുന്നു. ഇത് ചുവന്ന നിറത്തിലും മഞ്ഞനിറത്തിലും ആണ് കൂടുതലായി കാണുന്നത്.
ഇത് നിസ്സാരക്കാരനാണെങ്കിലും കടുത്ത വേദനയാണ് ഇതുമൂലം അനുഭവപ്പെടുന്നത്. വായ്പുണ്ണ് വരുന്ന സാഹചര്യങ്ങളിൽ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും വേദനാജനകമായി തീരുന്നു. ഉമിനീർ ഇറക്കാൻ വരെ വളരെ ബുദ്ധിമുട്ടാണ് ഈ സമയങ്ങളിൽ അനുഭവിക്കുന്നത്. വൈറ്റമിൻ ബിയുടെ അഭാവമാണ് ഇതിന്റെ പ്രധാന കാരണം. വായക്കകത്തുണ്ടാകുന്ന ഒരുതരം അലർജി അല്ലെങ്കിൽ ബാക്ടീരിയയുടെ പ്രവർത്തനം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഇത്തരമുള്ള സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയുള്ള ഒരു റെമഡിയാണ് നാം ഇതിൽ പറയുന്നത്. വായ്പുണ്ണ് മാറാൻ ഏറ്റവും അനുയോജ്യമായവ ആണ് ഇവ. ഇതിനായി ഒരു ഗ്ലാസ് ഇളം ചൂട് വെള്ളത്തിൽ അല്പം ഉപ്പ് ചേർത്ത് വായിക്കകത്ത് പിടിക്കുകയാണ് ആദ്യത്തെ മാർഗ്ഗം. വായ്പുണ്ണ് തുടങ്ങുന്ന സമയത്ത് തന്നെ ഇങ്ങനെ ദിവസത്തിൽ മൂന്ന് പ്രാവശ്യം ചെയ്യുകയാണെങ്കിൽ ഇത് പെട്ടെന്ന് മാറും.
മറ്റൊരു രീതി എന്ന് പറയുന്നത് കുടങ്ങൽ എന്ന സസ്യം ഉപയോഗിച്ചുള്ളതാണ്. ഇതിനായി ഒരു ക്ലാസ്സിൽ അല്പം എടുത്ത് അതിലേക്ക് കുടങ്ങൽ അരച്ചു ചേർക്കുകയോ ചതച്ചു ചേർക്കുകയോ അല്ലെങ്കിൽ ചെറിയ കഷണങ്ങളായി ചേർക്കുകയോ ചെയ്യാം. ഇത് കഴിക്കുന്നത് വഴി ഇത്തരത്തിലുള്ള വായ്പുണ്ണികൾക്ക് നല്ലൊരു ശമനം ലഭിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.