നമുക്ക് ദൈവം തന്ന ഏറ്റവും നല്ലൊരു വരദാനമാണ് ഉറക്കം. നാം ഉറങ്ങുമ്പോൾ നമ്മുടെ ജീവിതത്തിലുള്ള സകല ദുഃഖങ്ങളും വിഷമങ്ങളും സ്ട്രെസ്സുകളും നമ്മൾ മറക്കുകയാണ്. അതിനാൽ നല്ലൊരു ഉറക്കം നാം ഓരോരുത്തർക്കും അനിവാര്യമാണ്. എന്നാൽ ഈ ഉറക്കത്തിൽ ഒന്നാം ശ്രദ്ധിക്കേണ്ടതായി ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഇതിൽ പ്രധാനമായി നാം ശ്രദ്ധിക്കേണ്ടത് നാം ഏത് രീതിയിലാണ് കിടക്കുന്നത് എന്നതാണ്.
നാം എപ്പോഴും ഉറങ്ങുമ്പോഴും ഏതെങ്കിലും ഒരു വശത്തേക്ക് ചരിഞ്ഞുവേണം ഉറങ്ങാൻ. മലർന്നു കിടന്നുറങ്ങുന്നതിനേക്കാൾ ശ്രേഷ്ഠം അതാണ്. നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങൾക്കും ഓക്സിജൻ ആവശ്യമാണ്. ഇങ്ങനെ നാം ചെരിഞ്ഞു കിടന്നുറങ്ങുന്നത് വഴി നമ്മുടെ ശരീരത്തിലുള്ള എല്ലാ കോശങ്ങൾക്കും ഓക്സിജൻ ലഭിക്കുകയാണ് ചെയ്യുന്നത്. ഇത് നമ്മുടെ ശരീരത്തിലെ ആന്തരികമായ എല്ലാ പ്രവർത്തനങ്ങൾക്കും വളരെ നല്ലതാണ്.
ഗർഭിണികൾ ആണെങ്കിൽ തന്നെ അവർക്കും ചെരിഞ്ഞു കിടക്കുന്നതാണ് നല്ലത്. ചെരിഞ്ഞു കിടക്കുന്നത് വഴി അവരുടെ രക്തക്കുഴലുകളെ രക്ത ഓട്ടം സുഗമമാക്കുകയും അതുവഴി കുഞ്ഞിനെ ധാരാളം പോഷകങ്ങൾ ലഭിക്കുകയും ചെയ്യുന്നു. കൂടാതെ നമ്മൾ ഉറങ്ങുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന കൂർക്കംവലി ഒഴിവാക്കാൻ ഇങ്ങനെ ചരിഞ്ഞു കിടക്കുന്നതിലൂടെ സാധിക്കും. നമ്മുടെ ശരീരത്തിലെ ഓക്സിജൻ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാതെ വരുമ്പോൾ ശ്വാസകോശത്തിൽ ഉണ്ടാകുന്ന ആ ബുദ്ധിമുട്ട് മൂലമാണ്.
കൂർക്കം വലി ഉണ്ടാകുന്നത്. ഇത് തടയുന്നതിനുള്ള ഒരു മാർഗം തന്നെയാണ് ഇങ്ങനെ ഏതെങ്കിലും ഒരു വശം ചരിഞ്ഞു കിടക്കുന്നത്. നാം വൈകുന്നേരത്തെ ഭക്ഷണം ഉറങ്ങുന്നതിനേക്കാൾ മൂന്നോ നാലോ മണിക്കൂർ മുമ്പ് കഴിക്കേണ്ടതാണ്. അഥവാ അങ്ങനെ ചെയാൻ കഴിഞ്ഞില്ലെങ്കിൽ നാം കിടക്കുമ്പോൾ ചെരിഞ്ഞ് മുട്ട് ഒന്ന് വളച്ചു വേണം കിടക്കാൻ. ഇത് നമ്മുടെ ദഹനപ്രക്രിയ സുഗമമാക്കുന്നതിന് സഹായിക്കുന്നു. തുടർന്ന് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.