നെഞ്ചെരിച്ചിൽ ഒരിക്കലെങ്കിലും അനുഭവപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. അത്രയ്ക്ക് കോമൺ ആയി ഓരോരുത്തരുടെയും കണ്ടുവരുന്ന ഒരു അവസ്ഥയാണ് നെഞ്ചരിച്ചിൽ. ഇത് ഒരു തരത്തിലുള്ള നെഞ്ച് വേദനയാണ്. ഇത് പലപ്പോഴും മറ്റു പല രോഗങ്ങളുടെ വേദനയായി നാം തെറ്റിദ്ധരിക്കപ്പെടാറുണ്ട്. നമ്മുടെ ആഹാര വ്യവസ്ഥ ശരിയായ രീതിയിൽ നടക്കാത്ത വഴി ദഹനക്കുറവ് ഉണ്ടാകുന്നു. ഇത്തരത്തിൽ കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതെ വരുമ്പോൾ ശരീരം കാണിക്കുന്ന ഒരു ലക്ഷണമാണ്.
നെഞ്ചരിച്ചിൽ. നാം കഴിക്കുന്ന ഭക്ഷണങ്ങൾ അന്നനാളത്തിലൂടെ ആമാശയത്തിലെത്തി ആ ആമാശയത്തിൽ വച്ചാണ് ദഹിക്കുന്നത്. ആമാശയത്തിലെത്തുന്ന ഭക്ഷണം അന്നത്തിലേക്ക് കയറാതിരിക്കാൻ അവിടെ ഒരു വാൽവ് ഉണ്ട്. എന്തെങ്കിലും ഏറ്റക്കുറച്ചിലുണ്ടാകുമ്പോൾ ആ ഭക്ഷണങ്ങൾ അന്നനാളത്തിലേക്ക് തിരികെ കയറുന്നതിനാണ് ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള അവസ്ഥകൾ നാം ഓരോരുത്തരും സ്വയം വരുത്തി വയ്ക്കുന്ന അവസ്ഥകളാണ്. ജീവിതശൈലിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്.
വഴി ആഹാരരീതി മാറുന്നു. തിരക്ക് പിടിച്ച ഈ ജീവിതത്തിൽ ശരിയായ നേരത്തെ ഭക്ഷണങ്ങൾ കഴിക്കാൻ ഓരോരുത്തരും ശ്രമിക്കാറില്ല. ഇത് ഇത്തരത്തിലുള്ള ദഹന കുറവിനും നെഞ്ചെരിച്ചിലിനും കാരണമാണ്. കൂടാതെ അമിതമായി ഫാസ്റ്റ് ഫുഡുകൾ ഉപയോഗിക്കുന്നതും എരിവ് പുളി എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും ഇതിന്റെ മറ്റു കാരണങ്ങളാണ്. കൂടാതെ മദ്യപാനo പുകവലി തുടങ്ങിയ ദുശീലങ്ങൾ ഗ്യാസ്ട്രബിളിലെ ക്ഷണിച്ചു വരുത്തുകയാണ് ചെയുന്നത്.
കൂടാതെ മാനസിക പരമായിട്ടുള്ള സംഘർഷങ്ങളും ഇതിന്റെ ഒരു കാരണമാണ്. കൂടാതെ അമിതമായി ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും മറ്റു മരുന്നുകളും കഴിക്കുന്നതും ഇത്തരമൊരു അവസ്ഥ നമ്മളിൽ ഉടലെടുക്കുന്നതിന്റെ കാരണമാകുന്നു. ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുമ്പോൾ അത് നെഞ്ചരിച്ചിൽ പുളിച്ചുതികട്ടൽ വയറു പിടുത്തം വയറുവേദന മലബന്ധം എന്നിങ്ങനെയുള്ള മറ്റു പ്രശ്നങ്ങളായി കാണപ്പെടുന്നു. തുടർന്ന് വീഡിയോ കാണുക.