സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും അനീതികളും കൂടിവരുന്ന സാഹചര്യത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ദിനംപ്രതി സ്ത്രീകൾക്കെതിരെയുള്ള എത്രയെത്ര അക്രമങ്ങളാണ് സോഷ്യൽമീഡിയയിലും അല്ലാതെയും കാണുന്നത്. ഇത്തരത്തിൽ സ്ത്രീകൾ നേരിടുന്ന ഒരു വെല്ലുവിളിയാണ് സ്ത്രീധന പ്രശ്നങ്ങൾ. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കെതിരെ സ്ത്രീകളും പ്രതികരിച്ചു തുടങ്ങി. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. സ്ത്രീധനത്തിന് പേരിൽ കഷ്ടപ്പാട് അനുഭവിക്കുന്ന നിരവധി പെൺകുട്ടികൾ ഇന്നും നമുക്കിടയിൽ ഉണ്ട്.
പലരും എല്ലാം ക്ഷമിച്ചും സഹിച്ചും ഉള്ളിലൊതുക്കി കഴിയുന്നവരാണ്. സ്ത്രീധനം അല്ല സ്ത്രീയാണ് ധനം എന്ന് ചിന്തിക്കുന്നവർ ഇന്ന് വളരെ കുറവാണ്. ഇങ്ങനെ ചിന്തിക്കുന്നവരുടെ കുടുംബ ജീവിതം സുന്ദരം ആകാറുണ്ട്. സ്ത്രീധനത്തിന് പേരിൽ ഉപേക്ഷിക്കപ്പെടുന്ന നിരവധി പെൺകുട്ടികളും സമൂഹത്തിൽ ധാരാളമാണ്. എന്നാൽ ഉപേക്ഷിക്കപ്പെട്ട പെൺകുട്ടികൾ തിരിച്ചുവന്ന് നിവർന്നു നിന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്ന് തെളിയിക്കുന്ന യഥാർത്ഥ സംഭവ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
സ്ത്രീധനത്തിന് പേരിൽ ഉപേക്ഷിച്ച ഭർത്താവിന് ഭാര്യയുടെ ജീവിതം കൊണ്ടുള്ള മറുപടിയാണ് ഇവിടെ കാണാൻ കഴിയുക. ഗുജറാത്തിലാണ് ഈ സംഭവം നടക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി സിവിൽ സർവീസ് എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന സമയത്താണ് ഈ യുവതിക്ക് നല്ലൊരു വിവാഹാലോചന വരുന്നത്. തരക്കേടില്ലാത്ത ആലോചന ആയതുകൊണ്ടും പഠനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും എന്നതുകൊണ്ടും ആ വിവാഹം വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.
എന്നാൽ വിവാഹം കഴിഞ്ഞതോടെ കാര്യങ്ങൾ ആകെ മാറി മറിഞ്ഞു. അവളുടെ ആഗ്രഹങ്ങളെല്ലാം തല്ലിക്കെടുത്തി. യുവതിയോട് വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ടു. എന്നാൽ അതിന് അവൾ തയ്യാറല്ലായിരുന്നു. തുടർന്ന് ഭർത്താവ് ഇവരെ ഉപേക്ഷിച്ചു. കൂടാതെ ഭർത്താവിന്റെ വീട്ടുകാർ അവളെക്കുറിച്ച് അപവാദവും പറഞ്ഞു. എന്നാൽ അവിടെയൊന്നും തളരാതെ വീണ്ടും പഠിച്ചു. ഒടുവിൽ ജയിച്ചു കയറി. ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ഡൽഹിയിൽ ഉണ്ട്. എല്ലാവർക്കും മാതൃകയാണ് ഈ യുവതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.