മറ്റുള്ളവരുടെ വേദന കാണാനോ അവരുടെ മനസ്സ് മനസ്സിലാക്കാനും ഇന്നത്തെ കാലത്ത് ആർക്കും സമയമില്ല. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. മുയൽ പല്ലൻ എന്നു പറഞ്ഞു കളിയാക്കി ആത്മഹത്യചെയ്യാൻ തീരുമാനിച്ച കുഞ്ഞിന് ദൈവം കാത്തു വെച്ചിരുന്ന സമ്മാനമാണ് ഇവിടെ കാണാൻ കഴിയുക. നമ്മളിൽ പലരും പലതരത്തിലുള്ള കളിയാക്കലുകൾക്കും ഇരയായിട്ടുള്ളവരാകാം ചിലപ്പോൾ നമ്മുടെ നിറത്തിന്റെ പേരിൽ അല്ലെങ്കിൽ എന്തെങ്കിലും വൈകല്യങ്ങളുടെ പേരിൽ.
ഇനി ഒരു പ്രശ്നവും ഇല്ലെങ്കിലും ആളുകൾ നമ്മളെ എന്തെങ്കിലും പറഞ്ഞു കളിയാക്കാറുണ്ട്. ഈ കളിയാക്കലുകൾ നമ്മെ എന്തുമാത്രം വിഷമിക്കും എന്ന് കളിയാക്കുന്നവർ ചിന്തിക്കാറില്ല. കുറച്ചു സമയത്തെ തമാശയ്ക്ക് വേണ്ടിയുള്ള കളിയാക്കലുകൾ ചില സമയങ്ങളിൽ ജീവിതകാലം മുഴുവൻ വേദനിപ്പിക്കുന്നത് ആയിരിക്കും. പലപ്പോഴും ഇങ്ങനെയുള്ള കളിയാക്കലുകൾ ഒന്നും ശ്രദ്ധിക്കാതെ ഇരിക്കുക എന്നത് തന്നെയാണ് ഇതിനുള്ള നല്ല മറുപടി. എന്നാൽ കളിയാക്കലുകൾ അതിരുകടന്നാൽ എന്ത് ചെയ്യും.
അത്തരത്തിലുള്ള സംഭവമാണ് ഇവിടെ കാണാൻ കഴിയുക. മുൻനിരയിലുള്ള രണ്ട് പല്ലുകൾ ക്രമാതീതമായി വളർന്നു. അതുകൊണ്ടുതന്നെ ശരിയായ രീതിയിൽ വായ് അടയ്ക്കാൻ അവനു കഴിഞ്ഞില്ല. ഇങ്ങനെയുള്ള ഒരു കുട്ടിയെ സ്കൂളിൽ എന്തെല്ലാം പറഞ്ഞു കളിയാക്കും എന്നെ എല്ലാവർക്കും ഊഹിക്കാമല്ലോ. മാനസികമായി തളർന്ന അവൻ ഇനി സ്കൂളിൽ പോകില്ല എന്ന് വരെ മാതാപിതാക്കളോട് പറഞ്ഞു. പല്ല് നേരെയാക്കാൻ ശ്രമിച്ചുവെങ്കിലും 8000 ഡോളർ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവർ പകച്ചുപോയി.
അവർ മൂന്ന് പേരും കൂടി ആത്മഹത്യ ചെയ്യാൻ വരെ തയ്യാറായി. അറിഞ്ഞ അയൽക്കാരൻ ഈ കുട്ടിയേ ടിവി പ്രോഗ്രാമിൽ പങ്കെടുപ്പിച്ചു. അതുവഴി ആ കുട്ടിയുടെ അവസ്ഥ അറിഞ്ഞ് നിരവധി സഹായ വാഗ്ദാനങ്ങൾ ആണ് വന്നത്. ആ കുട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്. ഇനിയും എന്തെങ്കിലും പറഞ്ഞ് എന്നെ കളിയാക്കാൻ ഒരുപാട് പേർ കാണും. പക്ഷേ പഴയതുപോലെ ഞാൻ സങ്കടപ്പെടില്ല. കാരണം ഒരുപാട് നല്ല മനുഷ്യർ ഈ ലോകത്തുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.