ഒരു പ്രാവശ്യം ശരീരത്തെ ബാധിച്ചാൽ പിന്നീട് മാറ്റിയെടുക്കാൻ എളുപ്പമുള്ളതല്ല കിഡ്നി രോഗങ്ങൾ. തുടർച്ചയായി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം അവസ്ഥകൾ നേരത്തെതന്നെ തിരിച്ചറിയുന്നത് നന്നായിരിക്കും. നമ്മുടെ നട്ടെല്ലിന് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന ചെറിയ അവയവം ആണ് കിഡ്നി. ഓരോ കിഡ്നിയും ഏകദേശം 150 ഗ്രാം ഭാരം വരും എങ്കിലും ഇവ ശരീരത്തിൽ ചെയ്യുന്ന ജോലികൾ വളരെ പ്രധാനപ്പെട്ടതാണ്.
ആദ്യം തന്നെ പറയുകയാണെങ്കിൽ രക്തത്തിലെ വേസ്റ്റ് പ്രോഡക്റ്റുകൾ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് കിഡ്നി ചെയ്യുന്നത്. ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കുക. നമ്മുടെ ശരീരത്തിലെ ആയേണ് തുടങ്ങിയവ ബാലൻസ് ചെയ്യുക തുടങ്ങിയവ കിഡ്നി ആണ് ചെയ്യുന്നത്. മനുഷ്യ ശരീരത്തിൽ 5 ലിറ്റർ രക്തം ഉണ്ടാകും. ഇവ 25 മുതൽ 30 വരെയാണ് ഒരു ദിവസം കിഡ്നി പൂരിഫൈ ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു അവയവം ഒരു ദിവസം മുടങ്ങിയാൽ എന്തായിരിക്കും അവസ്ഥ.
ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുന്നതിനു മുമ്പ് തന്നെ ശരീരം അതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതാണ്. അത്തരത്തിലുള്ള ലക്ഷണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആദ്യത്തെ ലക്ഷണം മുഖത്തും കാലിലും കാണുന്ന നീര് ആണ്. നമ്മുടെ കിഡ്നിയുടെ ഫിൽറ്ററേഷനെ ബാധിക്കുമ്പോൾ നമ്മുടെ ബോഡിയിൽ വെള്ളം പുറത്തു പോകാത്ത അവസ്ഥ ഉണ്ടാകുന്നു. ഇതാണ് മുഖത്തും കാലിലും നീര് വരാനുള്ള കാരണം.
മൂത്രത്തിൽ പലതരം മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവയെല്ലാം തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടാൻ ശ്രമിക്കുക. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.