കിഡ്നി സ്റ്റോണിനെ മറികടക്കാൻ അടുക്കളയിൽ നിന്ന് ഇവ ഉപേക്ഷിക്കൂ. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ…| Urine stone symptoms

Urine stone symptoms : ഇന്നത്തെ കാലത്തെ ആളുകളെ ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. നമ്മുടെ ശരീരത്തിലെ എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്ന കിഡ്നിയെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഈയൊരു രോഗം മാത്രം മതി കിഡ്നിയുടെ പ്രവർത്തനം താറുമാറാകാൻ. നമ്മുടെ ഓരോരുത്തരുടെയും കിഡ്നി നമ്മുടെ ശരീരത്തിലുള്ള വിഷാംശങ്ങളെ അരിച്ചെടുക്കുമ്പോൾ അത് മൂത്രത്തിലൂടെ പലപ്പോഴും പുറന്തള്ളാൻ സാധിക്കാതെ വരികയും അത് കിഡ്നിയിൽ അടിഞ്ഞുകൂടി.

ക്രിസ്റ്റൽ ഫോം ആവുകയും ചെയ്യുന്നു. ഇതാണ് കിഡ്നിയിൽ കല്ലുണ്ടാകുന്നതിനെ പ്രധാന കാരണം. മറ്റൊരു കാരണം എന്ന് പറയുന്നത് പാരമ്പര്യമാണ്. പാരമ്പര്യമായി കിഡ്നി സ്റ്റോൺ ഉള്ളവർ ആണെങ്കിൽ അവർക്കും അത് വരുന്നതിനുള്ള സാധ്യതകൾ ഏറെയാണ് ഉള്ളത്. കൂടാതെ നാമോരോരുത്തരും കഴിക്കുന്ന ഭക്ഷണങ്ങളിൽ സോഡിയം പ്രോട്ടീനുകൾ കാൽസ്യം എന്നിങ്ങനെയുള്ളവ അമിതമാകുമ്പോൾ അവ കിഡ്നിയിൽ അടിഞ്ഞുകൂടി ക്രിസ്റ്റൽ ഫോം ആകുന്നു.

അത്തരത്തിൽ കാൽസ്യം സ്റ്റോണുകൾ യൂറിക്കാസിഡ് സ്റ്റോണുകൾ സോഡിയം സ്റ്റോണുകൾ എന്നിങ്ങനെ പലതരത്തിലുള്ള കിഡ്നി സ്റ്റോണുകൾ രൂപപ്പെടുന്നു. അതുപോലെ തന്നെ മറ്റൊരു കാരണം എന്ന് പറയുന്നത് ശരീരത്തിലെ നിർജലീകരണമാണ്. ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായിട്ടുള്ള വെള്ളം ലഭിക്കാതെ വരുമ്പോൾ ഇത്തരത്തിൽ കിഡ്നി സ്റ്റോൺ ഉണ്ടാകുന്നു.

മറ്റൊന്നാണ് അമിതമായിട്ടുള്ള ഭാരം. ഇത്തരത്തിൽ കല്ലുകൾ കിഡ്നിയിലും മൂത്രനാളിയിലും കാണാവുന്നതാണ്. മൂത്രനാളിയിൽ ഉണ്ടാകുന്ന കല്ലുകളാണ് കിഡ്നിയിൽ ഉണ്ടാകുന്ന കല്ലുകളെക്കാൾ വേദനാജനകമാകുന്നത്. ഇത്തരത്തിൽ കിട്ടിനി സ്റ്റോൺ ഉണ്ടാകുമ്പോൾ അത് ഏറ്റവും ആദ്യം കാണിക്കുന്നത് വയറുവേദനയായിട്ടാണ്. അടിവയറ്റിൽ ഒരു സൈഡിലോട്ടു മാത്രം കാണുന്നവേദനയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.