10 Ways to Detect Cancer : ക്യാൻസർ എന്ന രോഗം നാം ഓരോരുത്തരെയും ഇന്ന് ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. നിരവധി പേരാണ് ഈ ഒരു രോഗാവസ്ഥ മൂലം ദിനംപ്രതി മരണമടയുന്നത്. പണ്ട് വളരെ ചുരുക്കം മാത്രമേ ഈയൊരു രോഗാവസ്ഥ കണ്ടുവന്നിരുന്നുള്ളൂ. എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളുടെ മരണത്തിന് കാരണമാകുന്ന ഒന്നായി ഇത് മാറി കഴിഞ്ഞിരിക്കുന്നു. ഇത്തരം രോഗാവസ്ഥകൾ ഉണ്ടാകുന്നതിനെ പ്രധാന കാരണം നാം തന്നെയാണ്. ക്യാൻസർ എന്ന രോഗാവസ്ഥ വരുത്തിവെക്കുന്ന ഭക്ഷണരീതികൾ എന്തെല്ലാമാണെന്ന് അറിഞ്ഞിട്ടും.
അതിനെ അവഗണിച്ച് മുന്നോട്ട് പോകുന്ന ഈ സമീപനമാണ് ഇത്തരം അവസ്ഥകളെ കൂട്ടുന്നത്. ഇത്തരത്തിലുള്ള രോഗങ്ങൾ പെട്ടെന്ന് തന്നെ തിരിച്ചറിയുകയാണെങ്കിൽ മരണം നമുക്ക് ഒഴിവാക്കാവുന്നതാണ്. എന്നാൽ ഒട്ടുമിക്ക കേസുകളും നാം വൈകിയാണ് തിരിച്ചറിയുന്നത്. അതിനാൽ മരണസംഖ്യ കൂടുകയും ചെയ്യുന്നു. അത്തരത്തിൽ നമുക്ക് ക്യാൻസർ രോഗത്തെ തിരിച്ചറിയുന്നതിനുള്ള ലക്ഷണങ്ങളെ ആണ് ഇവിടെ കാണുന്നത്. ഇത്തരം അവസ്ഥകളുടെ.
ആദ്യസൂചിക എന്ന് പറയുന്നത് ശരീരഭാരം ഒരു കാരണവുമില്ലാതെ തന്നെ അമിതമായി കുറയുന്നതാണ്. പെട്ടെന്ന് ശരീരത്തിൽ വരുന്ന ഈ കുറവ് ഇതിന്റെ ഒരു ലക്ഷണമാണ്. അതുപോലെ തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മറുകുകളുടെ വലുപ്പം കൂടുതലും നിറവ്യത്യാസവും ഇത്തരം രോഗങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്. മൂത്രമൊഴിക്കുമ്പോൾ രക്തത്തിന്റെ അംശം കാണുന്നതും ഇത്തരത്തിൽ കാൻസറിന്റെ ഒരു ലക്ഷണമാണ്.
ഈ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ നാം ഇതിനെ വൈദ്യ സഹായം തേടേണ്ടതാണ്. അതുവഴി ഈ രോഗങ്ങളുടെ ആഘാതം കുറയ്ക്കാൻ സാധിക്കുന്നു. സ്ത്രീകളിൽ ആർത്തവത്തിന് ശേഷവും ബ്ലീഡിങ് കണ്ടു വരികയാണെങ്കിൽ അതും ശ്രദ്ധിക്കേണ്ടത് ആയിട്ടുള്ള ഒരു കാര്യമാണ്. അതുപോലെതന്നെ മലദ്വാരത്തിലൂടെ ഉണ്ടാകുന്ന അമിത രക്തസ്രാവം ഇതിന്റെ ലക്ഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal
One thought on “ക്യാൻസർ എന്ന രോഗാവസ്ഥയ്ക്ക് ശരീരം കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങളെ ആരും അറിയാതെ പോകരുതേ…| 10 Ways to Detect Cancer”