നാം ഏവരെയും ആകർഷിക്കുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇതിന്റെ നിറം തന്നെയാണ് നാം ഏവരെയും ആകർഷിക്കുന്നത്. നല്ല പിങ്ക് നിറമാണ് ഈ ബീറ്റ്റൂട്ടിനെ ഉള്ളത്. നിറത്തിന്റെ കാര്യത്തിൽ മാത്രമല്ല ഗുണത്തിലും ഇത് വളരെ മുൻപന്തിയിലാണ് നിൽക്കുന്നത്. ഒട്ടനവധി ഗുണഗണങ്ങളാണ് ഇത് കഴിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നത്. ബീറ്റ്റൂട്ടിൽ ധാരാളം പോഷകൾ അടങ്ങിയിട്ടുണ്ട്. ഇവ ഓരോന്നും നമ്മുടെ ശരീരത്തിനും മുഖസംരക്ഷണത്തിനും ഒരുപോലെ ഉപകരിക്കാൻ കഴിവുള്ളത് തന്നെയാണ്.
അതുപോലെതന്നെ ഏതൊരു കാലാവസ്ഥയിലും നമുക്ക് ലഭിക്കുന്ന ഒരു പച്ചക്കറി ആണ് ഇത്. അതിനാൽ തന്നെ ഇത് എത്ര ചെറിയ സാധാരണക്കാരനായാലും ഉപയോഗിക്കാവുന്നതാണ്. ബീറ്റ്റൂട്ടിൽ ധാരാളം അടങ്ങിയതിനാൽ തന്നെ രക്തത്തിന്റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കാൻ ഇതിനെ കഴിഞ്ഞേ മറ്റൊന്നുള്ളൂ. അതുപോലെതന്നെ ഇതിൽ അടങ്ങിയിട്ടുള്ള പോഷക മൂലകങ്ങളാൽ രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ ഇതിന് സാധിക്കുന്നു.
കൂടാതെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഉപയോഗം വഴി സാധിക്കുന്നു. ഇവയ്ക്ക് പുറമേ ചുണ്ടുകളുടെ സംരക്ഷണത്തിന് ഇത് വളരെ നല്ലതാണ്. ഇത് ചുണ്ടുകളിലെ നിറം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു മാർഗമാണ്. കൂടാതെ ചുണ്ടുകളിൽ ഉണ്ടാകുന്ന കറുത്ത പാടുകളും കറുപ്പ് നിറവും മാറ്റുന്നതിന് ഉപകരിക്കാവുന്നതാണ്.
അതിനാൽ തന്നെ ദിവസവും കഴിക്കുന്നത് വഴിയും ചുണ്ടുകളിൽ പുരട്ടുന്നത് വഴിയും ഇത്തരം നേട്ടങ്ങൾ ഓരോരുത്തർക്കും സ്വന്തമാക്കാൻ കഴിയുന്നതാണ്. ബീറ്റ്റൂട്ട് ചുണ്ടിൽ അപ്ലൈ ചെയ്യുന്നതിനായി നല്ലവണ്ണം അരച്ച് അതിലേക്ക് അല്പം വെളിച്ചെണ്ണയും ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഇതിനെ യാതൊരു തരത്തിലുള്ള സൈഡ് എഫക്ട് ഇല്ലാത്തതിനാൽ ദിവസവും നമുക്ക് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.