നമ്മുടെ ജീവിതം നാം എന്നും ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. അമ്മയുടെ ഉദരത്തിൽ ആയിരിക്കുന്നതു മുതൽ നാം ഓരോരുത്തരും ജീവിച്ചു കൊണ്ടിരിക്കുകയാണ്. അന്നുമുതൽ നമ്മുടെ ജീവൻ തുടിക്കുകയാണ്. ആ സമയം മുതൽ ഓരോ നിമിഷവും നമ്മൾ വളർന്നു കൊണ്ടിരിക്കുകയാണ്. ആ കാലഘട്ടത്തിൽ വളർച്ചയെ നമ്മെ സഹായിക്കുന്നത് അമ്മ കഴിക്കുന്ന ഭക്ഷണങ്ങളാണ്. പിന്നീട് നമ്മൾ ഭൂമിയിലേക്ക് ജന്മമെടുക്കുന്നു.
അതിനുശേഷം നമ്മൾ ആറുമാസക്കാലം നമ്മുടെ അമ്മയുടെ മുലപ്പാൽ ആണ് നാം കഴിക്കുന്നത്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയുടെ വർദ്ധനവ് അവിടെ നിന്നും തുടങ്ങുകയാണ്. അതിനുശേഷം നാം ഓരോരോ ഘട്ടങ്ങളായി വളർന്നുകൊണ്ടിരിക്കുകയാണ് .അങ്ങനെ നമ്മുടെ വളർച്ചയുടെ കാലഘട്ടം എന്നു പറയുന്നത് നമ്മുടെ ഒരു 25 വയസ്സ് വരെയുള്ള സമയമാണ്. ഇരുപത്തിയഞ്ചാം വയസ്സിൽ വളർച്ചയുടെ കാലഘട്ടം അവിടെ നിലയ്ക്കുകയാണ്. നമ്മുടെ ശരീരത്തിലെ ഉയര വളർച്ച മസിലുകളുടെ വളർച്ച എന്നിവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇവിടെനിന്ന് അങ്ങോട്ടേക്കാണ് പൊതുവായി നമ്മുടെ ശരീരത്തിലുള്ള അസുഖങ്ങളുടെ കടന്നുകയറ്റം. ഈയൊരു പ്രായം കഴിയുന്നതു വഴി പിന്നീടങ്ങോട്ടേക്ക് നമുക്ക് ലഭിച്ച ഈ വളർച്ചയെയും നിലനിർത്തുന്നതിനുള്ള സമയമാണ്. നമ്മളിലെ യൗവനം നിലനിർത്തേണ്ട സമയങ്ങളാണ് പിന്നെങ്ങോട്ടേക്ക് വരുന്നത്.ഈ കാലഘട്ടത്തിലാണ് നമ്മുടെ ശരീരത്തിലുള്ള ആന്തരികവും ബാഹ്യവുമായ പല മാറ്റങ്ങൾ സംഭവിക്കുന്നത്.
ഈ സമയം മുതൽ നമ്മുടെ ശരീരത്തുള്ള ഓരോ അവയവങ്ങളും പേശികളും എല്ലാത്തിന്റെയും ക്ഷയനം തുടങ്ങുകയാണ് . ഇപ്പോഴാണ് നാം നമ്മുടെ ശരീരം കൂടുതലായി ശ്രദ്ധിച്ചു തുടങ്ങേണ്ടത്. ശരിയായ രീതിയിൽ ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ ഈ സമയ കാലഘട്ടത്തിൽ ആണ് നമ്മുടെ ശരീര ഭാരം കൂടി വരുന്നത് . അതിനാൽ തന്നെ ഇപ്പോൾ മുതൽ നാം ഓരോ കാര്യങ്ങളിലും നമ്മൾ കഴിക്കുന്ന ഭക്ഷണരീതിയിലും ജീവിത രീതിയിലും ശ്രദ്ധ പുലർത്തി തുടങ്ങേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Arogyam